രാജാവിനെ പോലെ വാഴാം, ഭാഗ്യത്തിന്റെ അനുഗ്രഹം വിട്ടുപോകില്ല, ഈ രാശിക്കാര്‍ സമ്പത്തില്‍ ആറാടും
നമ്മുടെ തലവര എപ്പോഴാണ് മാറുന്നതെന്ന് കൃത്യമായി പറയാന്‍ ജ്യോതിഷത്തിന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തില്‍ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ ചില രാശിമാറ്റങ്ങള്‍ക്ക് സാധിക്കും. അതുപോലെ ജ്യോതിഷത്തില്‍ പഞ്ചമഹാപുരുഷ രാജയോഗങ്ങളെ കുറിച്ച് പറയുന്നുമുണ്ട്. അതിലൊരു ശുഭകരമായ രാജയോഗമാണ് ഈ സമയം രൂപപ്പെടാന്‍ പോകുന്നത്.
ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതിലൂടെ മാളവ്യ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്. ഈ രാജയോഗത്തിന്റെ ഫലമായി എല്ലാ രാശികളിലും അതിന്റെ സ്വാധീനമുണ്ടാവും. അതേസമയം മൂന്ന് രാശിക്കാരുടെ ഭാഗ്യമാണ് ഇതിലൂടെ തെളിയാന്‍ പോകുന്നത്. ഇവരുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാവുമെന്ന് നോക്കാം.

ഇടവം: മാളവ്യയോഗം ഡിസംബറില്‍ മാത്രമല്ല പുതുവര്‍ഷത്തിലെ പല രാശിക്കാര്‍ക്കും ഗുണം ചെയ്യും. മാളവ്യയോഗത്തില്‍ തലവര മാറുന്നതില്‍ ഇടവം രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് മാളവ്യ രാജയോഗത്തിലൂടെ ലഭിക്കുക.ഈ രാശിയുടെ അധിപന്‍ ശുക്രനാണ്. നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭവനത്തില്‍ ശുക്രന്‍ സന്ദര്‍ശിക്കും.
ശത്രുക്കള്‍ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരുടെ മേല്‍ വിജയം നേടാന്‍ ഇതുവഴി സാധിക്കും.കോടതിയില്‍ കേസ് നടക്കുന്നുണ്ടെങ്കിലും ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. അതിലും വിജയം നേടാന്‍ സാധിക്കും. നിങ്ങളുടെ വ്യക്തിത്വത്തിലും പുരോഗതിയുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കും.
പങ്കാളിയുടെ പൂര്‍ണ പിന്തുണയുമുണ്ടാവും. പുരോഗതിക്കുള്ള അവസരങ്ങള്‍ വരും കാലങ്ങളിലും ലഭിക്കും. എന്താണോ ആഗ്രഹിക്കുന്നത് അതെല്ലാം ജോലിയില്‍ നിന്ന് നേടിയെടുക്കാന്‍ സാധിക്കും. കര്‍മരംഗത്തും ഉയര്‍ച്ചയുണ്ടാവും. നിങ്ങള്‍ ജോലിക്കായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നേടിയെടുക്കാന്‍ സാധിക്കും.
കന്നി: ഈ രാശിക്കാര്‍ക്ക് മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. അതിന് കാരണം ശുക്രന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് സമ്പത്തിന്റെ ഭവനം സന്ദര്‍ശിക്കാനുള്ള പാതയിലാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അപ്രതീക്ഷിതമായ ധനലാഭമുണ്ടാവും. കുടുംബാംഗങ്ങളും പിന്തുണ നിങ്ങള്‍ക്കുണ്ടാവും.
ജോലിയില്‍ ബിസിനസിലും എന്ത് പരീക്ഷണം വേണമെങ്കിലും നടത്താം. അതെല്ലാം ധനനേട്ടത്തില്‍ അവസാനിക്കും. കാരണം ഭാഗ്യം നിങ്ങള്‍ക്കൊപ്പമുണ്ടാവും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സംസാരത്തിലൂടെ സാധിക്കും. ഈ രാശിയില്‍ ഒന്‍പതാം ഭാവത്തിന്റെ ശുക്രനാണ്. ഭാഗ്യം എപ്പോഴും ഒപ്പമുണ്ടാവും. രാജ്യത്തിനകത്തും വിദേശത്തും യാത്രകള്‍ ചെയ്യാനാവും. കിട്ടില്ലെന്ന് കരുതുന്ന പണം നിങ്ങള്‍ക്ക് തിരിച്ച് ലഭിക്കും.
മിഥുനം: മാളവ്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഒരുപാട് അനുകൂലമായ കാര്യങ്ങള്‍ സമ്മാനിക്കും. ശുക്രന്‍ ഈ രാശിക്കാരുടെസംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവം സന്ദര്‍ശിക്കാന്‍ പോവുന്നത് കൊണ്ടാണ് നേട്ടങ്ങള്‍ ധാരാളമായി സ്വന്തമാക്കാനാവുക.
കുട്ടികളുമായി ബന്ധപ്പെട്ട് ചില ശുബവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. അവര്‍ക്ക് ജോലി ലഭിക്കുകയോ വിവാഹം നടക്കുകയോ ചെയ്യാം. നിങ്ങള്‍ക്ക് പ്രണയമുണ്ടെങ്കില്‍, ആ ബന്ധത്തില്‍ നിങ്ങള്‍ക്ക് വിജയം നേടാനും സാധിക്കും.












Click it and Unblock the Notifications