ഈ രാശിക്കാരാണോ? 19 നാള്‍ക്കുള്ളില്‍ സുവര്‍ണകാലം തേടിയെത്തും; രാജയോഗം പോക്കറ്റ് നിറയ്ക്കും
ഗ്രഹങ്ങളുടെ രാശിമാറുന്നത് ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പലരുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയാന്‍ ഇതു കാരണമാകാറുണ്ട്. ജ്യോതിഷത്തില്‍ ഒന്‍പത് ഗ്രഹങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. മെയ് 19ന് ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കുകയാണ്. ജ്യോതിഷപ്രകാരം സമ്പത്തും ഐശ്വര്യവും നല്‍കുന്ന ഗ്രഹമാണ് ശുക്രന്‍.
ശുക്രന്‍ ഇടവത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കപ്പെടും. ശുക്രന്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇതേ തുടര്‍ന്നുണ്ടാവുന്ന രാജയോഗത്തിലൂടെ വലിയ നേട്ടങ്ങള്‍ ലഭിക്കും. പഞ്ചമഹാപുരുഷ രാജയോഗങ്ങളിലൊന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ആര്‍ക്കൊക്കെയാണ് ഇതിലൂടെ നേട്ടങ്ങളുണ്ടാവുകയെന്ന് നോക്കാം.

ഇടവം: ഈ രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. മാളവ്യ രാജയോഗം ഇവരുടെ ജീവിതത്തില്‍ സുവര്‍ണകാലത്തെ കാണ്ടുവരും. ഭാഗ്യം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും. ജീവിതത്തില്‍ നേട്ടങ്ങളുടെ പെരുമഴ തന്നെയുണ്ടാവും. സമ്പത്തില്‍ ആറാടാന്‍ ഇവര്‍ക്ക് അവസരമുണ്ടാവും. ഏത് കാര്യത്തിലും വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും.
സാമ്പത്തികമായി വലിയ ഉയര്‍ച്ച തന്നെ ഇവര്‍ക്കുണ്ടാവും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. പങ്കാളിയില്‍ നിന്ന് വലിയ പിന്തുണയും ലഭിക്കും. കരിയറിലും പുരോഗതിയുണ്ടാവും. സാമ്പത്തിക സ്ഥിതി ഏറ്റവും ശക്തമാകുന്നതും ഈ രാജയോഗത്തെ തുടര്‍ന്നായിരിക്കും. വലിയ ഉയര്‍ച്ചയും കൈവരിക്കാന്‍ സാധിക്കും.
ചിങ്ങം: മാളവ്യ രാജയോഗം ഇവര്‍ക്ക് ഉന്നതമായ നേട്ടങ്ങളാണ് സമ്മാനിക്കുക. ജീവിതം സമ്പത്തിനാല്‍ നിറയും. ചിങ്ങം രാശിക്കാര്‍ക്ക് പുരോഗതിയുടെ നാളുകള്‍ കൂടിയാണ് ലഭിക്കുക. ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ ലാഭം ലഭിക്കും. അപ്രതീക്ഷിതമായി ഒരുപാട് സമ്പത്ത് ലഭിക്കും. ജോലിയില്‍ പുതിയ പുതിയ അവസരങ്ങള്‍ ലഭിക്കും.
സ്ഥാനക്കയറ്റവും ഈ രാശിക്കാരെ തേടി എത്തും. അതോടൊപ്പം ശമ്പള വര്‍ധനവും ഉണ്ടാവും. പുതിയ ബിസിനസ് തുടങ്ങാന്‍ ഏറ്റവും നല്ല സമയമായിരിക്കും ഇത്. വിജയത്തോടെ വലിയ സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടിയെത്തും. എന്തുകാര്യത്തിലും ഇവര്‍ക്ക് പുരോഗതിയുണ്ടാവും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറഞ്ഞുനില്‍ക്കും.
കന്നി: ശുക്രന്റെ സംക്രമവും അതേ തുടര്‍ന്നുണ്ടാവുന്ന മാളവ്യ രാജയോഗവും ശുഭകരമായ കാര്യങ്ങള്‍ കന്നി രാശിക്കാരുടെ ജീവിതത്തിലുണ്ടാക്കും. വലിയ അനുഗ്രഹം ഇതിലൂടെ ഈ രാശിക്കാര്‍ക്കുണ്ടാവും. ഭാഗ്യം ഏത് കാര്യത്തിലും നിങ്ങളെ അനുഗ്രഹിക്കും. അതിനാല്‍ ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തികമായി നിങ്ങള്‍ ഏറ്റവും പുരോഗതി കൈവരിക്കും.
പുതിയ വരുമാന മാര്‍ഗങ്ങളും നിങ്ങള്‍ക്ക് മുന്നിലെത്തും. എല്ലാ കാര്യത്തിലും പുരോഗതി തന്നെ കന്നി രാശിക്കാര്‍ക്ക് ഉണ്ടാവും. പുതിയ വാഹനത്തിലോ വസ്തുവിലോ നിക്ഷേപിക്കാനുള്ള യോഗമുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വലിയ വിജയം നേടിയെടുക്കാനും സാധിക്കും.












Click it and Unblock the Notifications