Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് ദിവസത്തേക്ക് തിരിഞ്ഞുനോക്കേണ്ട, ആഗ്രഹിച്ചതെന്തും നടക്കും; എന്തൊരു ഭാഗ്യം! ഇവര്‍ക്ക് രാജയോഗം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായേക്കാം.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ ഏതൊരാളുടെ ജാതകത്തിലാണ് ശുക്രന്‍ ശുഭസ്ഥാനത്ത് വരുന്നത് അവര്‍ക്ക് നേട്ടങ്ങളുടെ ഘോഷയാത്രയായിരിക്കും എന്നാണ് വിശ്വാസം. നിലവില്‍ മീനം രാശിയിലാണ് ശുക്രന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം ശുക്രന്‍ മേടം രാശിയിലേക്ക് പ്രവേശിക്കും.

astrology

മേട രാശിയില്‍ ശുക്രന്‍ സംക്രമിക്കുന്നതിന് മുമ്പുള്ള ഈ 5 ദിവസം ചില രാശിക്കാര്‍ക്ക് മാളവ്യരാജയോഗം സമ്മാനിക്കും. ഇന്ന് മുതല്‍ ഈ രാജയോഗം സംജാതമായിരിക്കുകയാണ്. ഇത് അഞ്ച് രാശിക്കാര്‍ക്കാണ് ഏറ്റവും ഗുണപ്രദമാകുക. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

ഇടവം

മീനം രാശിയിലെ ശുക്രന്റെ അവസാനത്തെ അഞ്ച് ദിവസങ്ങളിലെ സഞ്ചാരം വഴി രൂപപ്പെടുന്ന മാളവ്യരാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ സാധിക്കും.

ചിങ്ങം

മീനം രാശിയിലെ ശുക്രന്റെ അവസാനത്തെ അഞ്ച് ദിവസങ്ങളിലെ സഞ്ചാരം വഴി രൂപപ്പെടുന്ന മാളവ്യരാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ നേട്ടം കൊയ്യാനാകും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും.

തുലാം

മീനം രാശിയിലെ ശുക്രന്റെ അവസാനത്തെ അഞ്ച് ദിവസങ്ങളിലെ സഞ്ചാരം വഴി രൂപപ്പെടുന്ന മാളവ്യരാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. പുതിയ ജോലി തേടുന്നവര്‍ക്ക് അനുകൂല സമയം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബമ്പര്‍ സമ്മാനം തന്നെ ലഭിക്കാനുള്ള സാധ്യത കാണുന്നു.

ധനു

മീനം രാശിയിലെ ശുക്രന്റെ അവസാനത്തെ അഞ്ച് ദിവസങ്ങളിലെ സഞ്ചാരം വഴി രൂപപ്പെടുന്ന മാളവ്യരാജയോഗം ധനു രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പ്രണയ ജീവിതം വിവാഹത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. സന്താനഭാഗ്യമില്ലാത്തവരുടെ ദുഖം മാറും.

മീനം

മീനം രാശിയിലെ ശുക്രന്റെ അവസാനത്തെ അഞ്ച് ദിവസങ്ങളിലെ സഞ്ചാരം വഴി രൂപപ്പെടുന്ന മാളവ്യരാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷം സമാധാനം എന്നിവ നിലനില്‍ക്കും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+