ഈ രാശിക്കാരാണോ..? രണ്ടാഴ്ചയ്ക്കുള്ളില്‍ ജീവിതം മാറിമറിയും... വരാന്‍ പോകുന്നത് വമ്പന്‍ രാജയോഗം!
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും സഞ്ചാര ദിശയും മാറും എന്നാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ അനുകൂലമായ നേട്ടങ്ങളും സമ്മാനിക്കും. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ സഞ്ചാരത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

നിലവില്‍ കന്നി രാശിയിലൂടെയാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കും. ഇത് മാളവ്യ രാജയോഗം രൂപപ്പെടാന്‍ കാരണമാകും. ജ്യോതിഷത്തില്‍ പ്രതിപാദിച്ചിട്ടുള്ള അഞ്ച് മഹാപുരുഷ രാജയോഗങ്ങളില്‍ ഒന്നാണ് ശുക്ര സംക്രമണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മാളവ്യ രാജയോഗം. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്.
തുലാം
തുലാം രാശിയിലെ ശുക്ര സംക്രമണം മൂലം രൂപപ്പെടുന്ന മാളവ്യ രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഇവര്‍ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. നല്‍കും. ഈ രാശിയുടെ ലഗ്‌ന ഭവനത്തിലാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും.
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി നേട്ടം കൊയ്യാം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൈവരും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ബംപര്‍ സമ്മാനം തന്നെ ലഭിക്കാനുള്ള സാധ്യത കാണുന്നു.
മകരം
തുലാം രാശിയിലെ ശുക്ര സംക്രമണം മൂലം രൂപപ്പെടുന്ന മാളവ്യ രാജയോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇവരുടെ സംക്രമ ജാതകത്തിന്റെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്കാകും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. പിതൃ സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.
പുതിയ വരുമാന മാര്‍ഗങ്ങള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴിമാറും. എല്ലാ കാര്യത്തിലും കുടുംബാംഗങ്ങളുടെ ഉറച്ച പിന്തുണ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും.
കുംഭം
തുലാം രാശിയിലെ ശുക്ര സംക്രമണം മൂലം രൂപപ്പെടുന്ന മാളവ്യ രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്കാണ് ശുക്രന്‍ വരുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആസ്തിയില്‍ വലിയ വര്‍ധനവുണ്ടാകും. പുതിയ വീടും വാഹനവും സ്വന്തമാക്കാനാകും. ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.
സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കാത്തിരിപ്പിനൊടുവില്‍ ആഗ്രഹിച്ച വസ്തു സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications