Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷു കഴിഞ്ഞാല്‍ ഇവര്‍ക്ക് ശുക്രദശയും രാജയോഗവും ഒരുമിച്ച്..! ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

ആകാശഗംഗയില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ടെങ്കിലും 27 നക്ഷത്രങ്ങളെയാണ് ജ്യോതിഷ പ്രകാരം കണക്കാക്കിയിട്ടുള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Malavya Rajayogam 2026

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തെ സ്വാധീനിക്കും. എന്നാല്‍ പലതരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് പല രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും പ്രദാനം ചെയ്യുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുരഗുരു എന്നാണ് പൊതുവെ വിളിക്കപ്പെടുന്നതെങ്കിലും സമ്പത്തിന്റേയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് ശുക്രനെ വിളിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരും എന്നാണ് വിശ്വാസം. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ എന്നൊക്കെ പറയുന്നത് ഇതിനെയാണ്.

നിലവില്‍ മേടം രാശിയിലുള്ള ശുക്രന്‍ ഏപ്രില്‍ 19ന് സ്വന്തം രാശിയായ ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഇത് വിശേഷമായ മാളവ്യയോഗം രൂപപ്പെടാന്‍ കാരണമാകും. ജാതകത്തില്‍ ശുക്രന്‍ കേന്ദ്രസ്ഥാനങ്ങളില്‍ (1, 4, 7, 10 ഭാവങ്ങള്‍) സ്വന്തം വീടായ ഇടവം, തുലാം അല്ലെങ്കില്‍ ഉച്ചരാശിയായ മീനത്തില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അതിവിശിഷ്ടമായ പഞ്ചമഹായുരുഷയോഗങ്ങളില്‍ ഒന്നാണ് മാളവ്യയോഗം.

ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് ഈ രാജയോഗം വഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഇടവം

ശുക്രന്റെ ഇടവം രാശിയിലേക്കുള്ള വരവ് നിമിത്തം രൂപപ്പെടുന്ന മാളവ്യയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ ആത്മവിശ്വാസത്തോടെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങള്‍ക്ക് സാമ്പത്തികമായി വലിയ നിലയിലെത്താന്‍ സഹായിക്കും. ആസ്തിയില്‍ വര്‍ധനവുണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ ഇടവം രാശിയിലേക്കുള്ള വരവ് നിമിത്തം രൂപപ്പെടുന്ന മാളവ്യ യോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കരിയറില്‍ വലിയ വളര്‍ച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും.

മകരം

ശുക്രന്റെ ഇടവം രാശിയിലേക്കുള്ള വരവ് നിമിത്തം രൂപപ്പെടുന്ന മാളവ്യ യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+