ഈ രാശിക്കാരാണോ? ശമ്പളം ഇരട്ടിക്കും, പ്രൊമോഷന്‍ ഉറപ്പ്; രാജയോഗം അടുത്തെത്തി.!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് ഉള്ളത്. വ്യക്തികളുടെ ജനനം തൊട്ടുള്ള കാര്യങ്ങള്‍ ഗണിച്ച് പറയാന്‍ ജ്യോതിഷത്തിലൂടെ സാധിക്കും എന്നാണ് വിശ്വാസം. ഗ്രഹനില, രാശി മാറ്റം, നക്ഷത്ര മാറ്റം, സഞ്ചാര രേഖയിലെ വ്യതിചലനം എന്നിവ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തില്‍ കാര്യങ്ങള്‍ ഗണിച്ച് പറയുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്.

ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശുഭ സ്ഥാനത്താണെങ്കില്‍ വലിയ ഭാഗ്യങ്ങള്‍ കൈവരും. നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ശുക്രനുദിച്ചു എന്ന പ്രയോഗം വന്നത് പോലും ഇക്കാരണത്താലാണ്.
ശുക്രന്‍ ഓരോ തവണ രാശിമാറുമ്പോഴും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജനുവരി 28 ന് ശുക്രന്‍ രാശി മാറ്റത്തിനൊരുങ്ങുകയാണ്. ശുക്രന്റെ രാശി മാറ്റത്തിലൂടെയാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
ഇടവം
ശുക്രന്റെ രാശി മാറ്റത്തോടെ സംഭവിക്കുന്ന മാളവ്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആഗ്രഹിച്ച മേഖലയില്‍ ജോലി സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ആസ്തിയിലും സമ്പത്തിലും പെട്ടെന്ന് വര്‍ധനവ് ഉണ്ടാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര വേണ്ടി വന്നേക്കും. ആഗ്രഹിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
മിഥുനം
ശുക്രന്റെ രാശി മാറ്റത്തോടെ സംഭവിക്കുന്ന മാളവ്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. കടബാധ്യതകള്‍ കുറയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യത.
കുംഭം
ശുക്രന്റെ രാശി മാറ്റത്തോടെ സംഭവിക്കുന്ന മാളവ്യ രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തും. ഇതെല്ലാം സാമ്പത്തികമായി സ്ഥിരത കൈവരിക്കാന്‍ നിങ്ങളെ സഹായിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാനാകും.












Click it and Unblock the Notifications