Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ദിവസങ്ങള്‍ക്കുള്ളില്‍ കോടീശ്വരന്‍മാരാകും.. വരാനിരിക്കുന്ന അപൂര്‍വ രാജയോഗം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും എന്നും ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ സഞ്ചാരത്തില്‍ വരുന്ന ഏതൊരു മാറ്റവും എല്ലാ രാശിക്കാരേയും ബാധിക്കും. ജീവിതത്തില്‍ നല്ലത് സംഭവിക്കുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നതും ഇക്കാരണത്തലാണ്.

astrology

നിലവില്‍ കന്നി രാശിയിലാണ് ശുക്രന്റെ സഞ്ചാരം. എന്നാല്‍ സെപ്റ്റംബര്‍ 18 ന് ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കും. ഇത് മാളവ്യ രാജയോഗം സൃഷ്ടിക്കാന്‍ കാരണമാകും. ഇത് പല രാശിക്കാരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് മാളവ്യ രാജയോഗം ഗുണപരമാകാന്‍ പോകുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

മേടം

തുലാം രാശിയിലെ ശുക്രന്റെ സംക്രമണം വഴി രൂപപ്പെടുന്ന മാളവ്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ശുക്രന്‍ രാശിമാറ്റം നടത്തുന്നത്. അതിനാല്‍ തന്നെ ഇവര്‍ക്ക് കര്‍മ്മരംഗത്ത് തിളങ്ങാനാകും. ബിസിനസിലും ജോലിയിലും പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും.

നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് അനുകൂല സമയം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടിയിലേറെ ലാഭം കൊയ്യാനാകും.

തുലാം

തുലാം രാശിയിലെ ശുക്രന്റെ സംക്രമണം വഴി രൂപപ്പെടുന്ന മാളവ്യ രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്‌നഭാവത്തിലാണ് മാളവ്യരാജയോഗം രൂപപ്പെടുന്നത്. ഇത് ഇവര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും തുടങ്ങും. ഇതുവഴി വലിയ വരുമാനവും കൈയിലെത്തും. ആസ്തിയില്‍ ഇരട്ടിയിലേറെ വര്‍ധനവിന് സാധ്യത കാണുന്നു.

മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. ഏറെ നാളായി നേരിട്ടിരുന്ന പണത്തിന്റെ ദൗര്‍ലഭ്യം മാറിക്കിട്ടും, സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മാറി കിട്ടും.

ധനു

തുലാം രാശിയിലെ ശുക്രന്റെ സംക്രമണം വഴി രൂപപ്പെടുന്ന മാളവ്യ രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയില്‍ ശുക്രന്‍ പതിനൊന്നാം ഭാവത്തിലാണ് ശുക്രന്‍ വരുന്നത്. സാമ്പത്തികമായി വലിയ നേട്ടം കൊയ്യാനാകും. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+