Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും.. പൊന്നും പണവും കൈയിലെത്തും; ഈ ആഴ്ച ഇവര്‍ക്ക് രാജയോഗം

ഹൈന്ദവവിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തി ജനിക്കുമ്പോള്‍ തൊട്ട് ആ വ്യക്തിയുടെ ജാതകം കുറിക്കുന്നത് ജ്യോതിഷം അടിസ്ഥാനമാക്കിയാണ്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്.

ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പലതരത്തിലായിരിക്കും വ്യക്തികളെ ബാധിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.

ASTROLOGY

ശുക്രന്റെ രാശി മാറ്റത്തിന് സവിശേഷമായ ഭാഗ്യങ്ങള്‍ സമ്മാനിക്കാന്‍ സാധിക്കും. ജനുവരി മാസം അവസാനിക്കാനിരിക്കെ ശുക്രന്‍ മീനം രാശിയില്‍ പ്രവേശിക്കുകയാണ്. ഇതോടെ മാളവ്യ രാജയോഗം രൂപപ്പെടും. ഈ വര്‍ഷം ആദ്യമായാണ് മാളവ്യ യോഗം രൂപപ്പെടുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാസികള്‍ എന്ന് നോക്കാം.

മേടം

ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ രൂപപ്പെടുന്ന മാളവ്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ അവസരം ലഭിക്കും. ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിലും പുരോഗതിയുണ്ടാകും.

മിഥുനം

ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ രൂപപ്പെടുന്ന മാളവ്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

കന്നി

ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ രൂപപ്പെടുന്ന മാളവ്യ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ജോലിയില്‍ പുരോഗതിയും വിജയവും ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്തിയേക്കും.

വൃശ്ചികം

ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ രൂപപ്പെടുന്ന മാളവ്യ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.

ധനു

ശുക്രന്‍ മീനം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ രൂപപ്പെടുന്ന മാളവ്യ രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് സംബന്ധിയായ കാര്യങ്ങള്‍ക്കായി വിദേശയാത്ര വേണ്ടി വന്നേക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പിതൃസ്വത്ത് താനെ കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+