Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്തില്‍ മുങ്ങികുളിക്കും, 19 നാള്‍ക്കുള്ളില്‍ കുബേര ജീവിതം; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം

ഓരോ ഗ്രഹവും നിശ്ചിത കാലയളവ് പിന്നിടുമ്പോള്‍ രാശിമാറാറുണ്ട്. അത് എപ്പോഴും ശുഭകരമായ കാലയളവല്ല സമ്മാനിക്കുക. ചിലപ്പോഴെല്ലാം അശുഭകരമായ കാലയളവും ജീവിതത്തിലേക്ക് കൊണ്ടുവരും. അതേസമയം സെപ്റ്റംബറില്‍ മിഗച്ചൊരു രാജയോഗമാണ് ഇപ്പോള്‍ തേടിയെത്താന്‍ പോകുന്നത്. ശുക്രന്റെ രാശിമാറ്റമാണ് നടക്കാന്‍ പോകുന്നത്.

ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാവും. സെപ്റ്റംബര്‍ പതിനെട്ടിന് ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്. ഇതിലൂടെ മാളവ്യയോഗം സൃഷ്ടിക്കപ്പെടും. ഇത് വലിയനേട്ടങ്ങളാണ് വിവിധ രാശിക്കാര്‍ക്ക് സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ മാളവ്യരാജയോഗത്തിലൂടെ നേട്ടം കൊയ്യുമെന്ന് നോക്കാം.

astrology-today

മേടം: മാളവ്യ രാജയോഗത്തെ തുടര്‍ന്ന് അത്ഭുതകരമായ നേട്ടങ്ങള്‍ മേടം രാശിക്കാര്‍ക്ക് ലഭിക്കും. കാരണം മേടം രാശിയുടെ ഏഴാം ഭാവത്തിലാണ് ശുക്രന്‍ രാശിമാറ്റം നടത്തുന്നത്. ഇതിലൂടെ സുവര്‍ണകാലമാണ് ജീവിതത്തിലേക്ക് കടനനുവരിക. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്ന കാലയളവാണിത്. ബിസിനസുകാരാണെങ്കില്‍ വലിയ പുരോഗതിയുണ്ടാവും.

അമ്പരപ്പിക്കുന്ന ലാഭം സ്വന്തമാക്കാന്‍ സാധിക്കും. ജോലിയിലും നേട്ടങ്ങള്‍ തേടിയെത്തും. ആഗ്രഹിച്ചത് പോലെ സ്ഥാനക്കയറ്റം ഈ സമയം ലഭിക്കും. അതുപോലെ ശമ്പള വര്‍ധനവുമുണ്ടാവും. പുതിയ ജോലി അന്വേഷിക്കുന്നവരാണെങ്കില്‍ അതില്‍ വിജയിക്കാന്‍ സാധിക്കും. ബിസിനസില്‍ പുതിയ കരാറുകള്‍ സ്വന്തമാക്കാനാവും. പുതിയ വാഹനങ്ങള്‍, അതുപോലെ ധനനേട്ടങ്ങള്‍, പൂര്‍വിക സ്വത്ത് എന്നിവയെല്ലാം ലഭിക്കാനാവും.

തുലാം: ആഗ്രഹിച്ചത് പോലെ മാളവ്യ യോഗം രാജകീയ ജീവിതം തന്നെ തുലാം രാശിക്കാര്‍ക്ക് സമ്മാനിക്കും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ അടക്കം തുലാം രാശിക്കാര്‍ക്ക് ലഭിക്കും. ശുക്രന്‍ ഇതേ രാശിയില്‍ തന്നെയാണ് വരുന്നത്. മുടങ്ങി കിടക്കുന്ന ജോലികള്‍ വീണ്ടും ആരംഭിക്കാനുള്ള ഭാഗ്യമുണ്ടാവും.

സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ പരിഹരിക്കപ്പെടും. ദീര്‍ഘകാലമായി നേരിട്ടിരുന്ന പണത്തിന്റെ ദൗര്‍ലഭ്യം തന്നെ മാറിക്കിട്ടും. ഇവരുടെ ജീവിതത്തില്‍ സുവര്‍ണകാലം എത്തിയിരിക്കുകയാണ്. സാമ്പത്തിക സ്ഥിതിയും ശക്തമാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ ഈ രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. നിക്ഷേപങ്ങളും പുതുതായി ആരംഭിക്കാവുന്നതാണ്.

ധനു: രാജകീയ നേട്ടങ്ങള്‍ ഓരോന്നായി ജീവിതത്തിലേക്ക് കടന്നുവരും. പൊന്നും പണവും കൊണ്ട് ഖജനാവ് നിറയും. മാളവ്യ രാജയോഗത്തിന്റെ നേട്ടങ്ങള്‍ ധനു രാശിക്കാര്‍ക്ക് ധാരാളം ലഭിക്കും. കാരണം ധനു രാശിയില്‍ ശുക്രന്‍ പതിനൊന്നാം ഭാവത്തിലാണ് വരുന്നത്. ഭാഗ്യത്തിന്റെ അകമ്പടി ഇവര്‍ക്കുണ്ടാവും. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം വിജയം കാണാന്‍ സാധിക്കും.

ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും മാളവ്യ രാജയോഗത്താല്‍ മാറികിട്ടും. കുടുംബത്തില്‍ സന്തോഷം നിറഞ്ഞുനില്‍ക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ ധനു രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കും. കഠിനാധ്വാനത്തിന്റെ ഫലം എന്തായാലും ലഭിക്കും. ജോലിയില്‍ അടക്കം നേട്ടങ്ങളുണ്ടാവും. സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവുമെല്ലാം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+