Get Updates
Get notified of breaking news, exclusive insights, and must-see stories!

പണപ്പെട്ടിയില്‍ സമ്പത്ത് നിറയും, സര്‍വ ഐശ്വര്യങ്ങളും വന്ന് ചേരും; ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം

രാജയോഗങ്ങള്‍ ജീവിതത്തിലെ രാശിമാറ്റങ്ങളെ വലിയ അത്ഭുതങ്ങള്‍ കാണിക്കും.ഇത് ഗ്രഹങ്ങളുടെ രാശിമാറ്റം കാണം. ഇത്തരത്തിലുള്ള രാശിമാറ്റങ്ങള്‍ ധാരാളമായി ജൂണ്‍ മാസത്തില്‍ നടക്കുന്നുണ്ട്. ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും നിശ്ചിത ഇടവേളയ്ക്ക് ശേഷം രാശിമാറ്റാറുണ്ട്. അതിലൂടെശുഭകരമായ യോഗയും രാജയോഗവും സൃഷ്ടിക്കപ്പെടും ഇവ ഓരോ ഗ്രഹത്തിലും സ്വാധീനം ചെലുത്തും.

മല്ലികാ രാജയോഗമാണ് ഇപ്പോള്‍ ചില രാശിക്കാരെ തേടി വന്നിരിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ജൂണ്‍ 14ന് മിഥുനരാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതുപോലെ മിഥുന രാശിയില്‍ സൂര്യനോടൊപ്പം ബുധന്‍ കൂടി വരുന്നതോടെ ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ആര്‍ക്കെല്ലാം നേട്ടമുണ്ടാകുമെന്ന് നോക്കാം.

astrology-today

മേടം: സര്‍വത്ര നേട്ടങ്ങളാണ് മേടം രാശിക്കാരുടെ ജീവിതത്തിലേക്ക് എത്തുക. മനസ്സില്‍ എന്തുകാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് നേടിയെടുക്കാനാവും. തൊട്ടതെല്ലാം പൊന്നായി മാറുന്ന കാലയളവ് കൂടിയാണിത്. നേട്ടങ്ങളുടെ പതിനെട്ടാം പടി കയറാനാവും. ഗ്രഹങ്ങളുടെ മഹാസംക്രമവും മാളിക രാജയോഗത്തിന്റെ രൂപീകരണവും ഒരുമിച്ചെത്തുന്നതിനാല്‍ ഈ രാശിക്കാരെ സംബന്ധിച്ച് സുവര്‍ണ ദിനങ്ങളായിരിക്കും കടന്നുവരിക.

യാത്രകള്‍ക്കും സാധ്യതയുണ്ട്. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടാവും. കാരണം ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ജോലിയുള്ളവരാണെങ്കില്‍ വലിയ നേട്ടം കൈവരിക്കാനാവും. ഇവര്‍ക്ക് സ്ഥാനക്കയറ്റമോ ശമ്പള വര്‍ധനവോ ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സമയം അനുകൂലമായിരിക്കും.

ചിങ്ങം: നേട്ടങ്ങളുടെ പെരുമഴ തന്നെ ചിങ്ങം രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരും. ഗ്രഹസംക്രണവും മാലികാ രാജയോഗവും ഈ രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ കാണിക്കും. അതിലൂടെ ജീവിതത്തിലേക്ക് ഐശ്വര്യങ്ങള്‍ കടന്നുവരും. പ്രതീക്ഷിച്ചതിലും കൂടുതല്‍ സമ്പത്ത് സ്വന്തമാക്കാനാവും. തീര്‍ച്ചയായും ഖജനാവ് നിറയും. ബിസിനസുകാരാണെങ്കില്‍ ജീവിതത്തില്‍ ഇതുവരെ കാണാത്ത അത്ര ലാഭം സ്വന്തമാക്കാനാവും.

സാമ്പത്തികമായുള്ള അടിത്തറ ശക്തമാകും. ഒരുപാട് പണം സമ്പാദിക്കാനും അതുപോലെ വരുമാനം വര്‍ധിപ്പിക്കാനും സാധിക്കും. കരിയറില്‍ മുന്നേറാനുള്ള ഒരുപാട് അവസരങ്ങള്‍ ലഭിക്കും. ഭൗതിക സുഖങ്ങളും തേടിയെത്തും. കുടുംബത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും. ജോലി സ്ഥലത്ത് നിന്ന് വലിയ അഭിനന്ദനങ്ങളും ലഭിക്കാനിടയാവും.

മിഥുനം: രാജയോഗം മിഥുനം രാശിക്കാരെ സ്വര്‍ഗതുല്യമായ ജീവിതത്തിലേക്ക് നയിക്കും. മാലിക രാജയോഗം ഈ രാശിക്കാരില്‍ അനുകൂലമായ പല കാര്യങ്ങളും സമ്മാനിക്കും. സമൂഹത്തില്‍ നിങ്ങള്‍ ആദരണീയനാവും. കേസുകള്‍ അടക്കമുള്ള കോടതി സംബന്ധമായ കാര്യങ്ങളില്‍ വിജയം കൈവരിക്കാനാവും. അഭിഭാഷകര്‍, സെയില്‍സ് മാര്‍ക്കറ്റിംഗ്, ധനസഹായം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളും ലഭിക്കും.

അതുപോലെ ബിസിനസുകാരാണെങ്കില്‍ അത്ഭുതകരമായ പല നേട്ടങ്ങളും ലഭിക്കും. ലാഭം രണ്ടിരട്ടിയായി വര്‍ധിക്കും. സമ്പത്തും കുമിഞ്ഞുകൂടും. വരുമാന സ്രോതസ്സുകളിലും മാറ്റമുണ്ടാകും. പല മേഖലയില്‍ നിന്ന് ധനനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+