Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്താല്‍ വാഴാം, സമ്പത്തും ഐശ്വര്യവും നിറഞ്ഞ ജീവിതം കടന്നുവരും, ഈ രാശിക്കാര്‍ക്ക് നേട്ടം ഉറപ്പ്

നമ്മുടെ ജീവിതത്തിലെ വിഘ്‌നങ്ങള്‍ പലതും നീക്കാന്‍ രാശിമാറ്റം സഹായിക്കുമെന്നാണ് ജ്യോതിഷത്തിലെ വിശ്വാസം. എന്നാല്‍ ഗുണം മാത്രമല്ല ദോഷവും അതോടൊപ്പം കടന്നുവരാം. എന്നാല്‍ രാശിമാറ്റത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ അളവില്ലാത്തതായിരിക്കും. ഗ്രഹത്തിന്റെ അധിപനായി അറിയപ്പെടുന്ന ചൊവ്വ നവംബര്‍ പതിനാറിന് വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ഡിസംബര്‍ 28 വരെ ഈ രാശിയില്‍ ചൊവ്വ തുടരും. വൃശ്ചിക രാശിയുടെ അധിപനാണ് ചൊവ്വ. എന്നാല്‍ ആ മാറ്റം കൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് അതിലൂടെ നേട്ടമുണ്ടാവുകയെന്ന് പരിശോധിക്കാം.

astrology-today

ഇടവം: ഈ രാശിക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ ജീവിതത്തിലുണ്ടാവാം. ചൊവ്വയുടെ അധിപന്‍ ഇടവം രാശിക്കാരൈ കുഴപ്പത്തിലാക്കാന്‍ സാധ്യത ഏറെയാണ്. നിങ്ങളുടെ ജാതകത്തിലെ ഏഴാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ് ചൊവ്വ. അതുകൊണ്ട് പ്രശ്‌നങ്ങള്‍ സംഭവിക്കാം. ഏഴാം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം. വിവാഹത്തിലും അതുപോലെ ശിശുക്ഷേമത്തിലുമാണ് ഏറ്റവും പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളത്.

ഇടവം രാശിക്കാര്‍ അതുകൊണ്ട് സൂക്ഷിക്കണം. ഇടവം രാശിക്കാര്‍ക്കാണ് ഈ സംക്രമണം കൊണ്ട് പ്രധാനമായും പ്രശ്‌നങ്ങള്‍ നേരിടുക. സൂര്യനും ചൊവ്വയും കൂടിച്ചേരുന്നത് ഇടവം രാശിക്കാര്‍ക്കും, ജീവിത പങ്കാളികള്‍ക്കും ഇടയിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കും. ഇതിനെ നേരിടാന്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

അതുപോലെ ശുക്രന്റെയും രാഹുലിന്റെയും സമസപ്തക യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇവ ശുഭയോഗമാണ്. പുതിയ വാഹനമോ ഭൂമിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം നല്ലതാണ്. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. ബിസിനസും ശക്തിപ്പെടും.

കര്‍ക്കടകം: ഇന്ന് ധ്രുവയോഗം അതുപോലെ രൂപപ്പെടുന്നുണ്ട്. അത് കര്‍ക്കടക രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ജീവിതത്തില്‍വലിയ തീരുമാനങ്ങള്‍ എളുപ്പത്തിലെടുക്കാന്‍ ഇക്കാര്യം സഹായിക്കും. അത് നിങ്ങള്‍ക്ക് ഫലപ്രദമായി മാറും. ബിസിനസില്‍ നിന്ന് അപ്രതീക്ഷിതമായി ഏറെ ലാഭമുണ്ടാവും.

പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നിലയെ തന്നെ ഇത് ശക്തിപ്പെടുത്തും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതുതായി വിവാഹിതരായവര്‍ക്ക് സന്താനഭാഗ്യവും ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചന വരാനും സാധ്യതയുണ്ട്.

ചിങ്ങം: ശുഭ യോഗത്തില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ഏത് ജോലിയിലും മികച്ച വിജയം നിങ്ങള്‍ക്കുണ്ടാവും.ബിസിനസിലെ ലാഭം ഇരട്ടിയാവും. അതില്‍ നിങ്ങള്‍ക്ക് സന്തോഷവും ലബിക്കും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനാവും.

പ്രണയ ജീവിതമുള്ളവരുടെ ജീവിതം കൂടുതല്‍ സുന്ദരമാകും. ഇവരുടെ ബന്ധത്തില്‍ ഊര്‍ജം നിറയ്ക്കും, അത് ശക്തിപ്പെടുകയും ചെയ്യും. മതപരമായ സ്ഥലങ്ങളിലേക്കുള്ള യാത്രയും സംഭവിക്കാം.

കന്നി: ഈ രാശിക്കാരുടെ ഏറ്റവും നല്ല സമയമാണ് വരാന്‍ പോകുന്നത്. ഏത് ജോലിയിലും നിങ്ങള്‍ക്ക് അത്യുത്സാഹമുണ്ടാവും. സ്വന്തം ബിസിനസ് നടത്തുന്നവര്‍ക്ക് എതിരാളികളില്‍ നിന്ന് ശക്തമായ മത്സരം നേരിടേണ്ടി വരും.

ബിസിനസില്‍ നല്ല ലാഭം നേടുന്നതില്‍ നിങ്ങള്‍ വിജയിക്കും. പങ്കാളിയുമായുള്ള ബന്ധവും മികച്ചതായിരിക്കും. കുട്ടികളുടെ ഭാവിക്കായി നിക്ഷേപദ്ധതികള്‍ തയ്യാറാക്കുന്നതിലും വിജയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+