Get Updates
Get notified of breaking news, exclusive insights, and must-see stories!

12 ദിവസത്തിന് ശേഷം ഈ രാശിക്കാർ ലക്ഷപ്രഭുക്കൾ; കൈനിറയെ പണമെത്തും

ജ്യോതിഷത്തിൽ ചൊവ്വയ്ക്കുള്ള സ്ഥാനം ഏറെ പ്രധാനപ്പെട്ടതാണ് ​ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. ജൂലൈ 1ന് ചൊവ്വ ചിങ്ങം രാശിയിൽ സംക്രമിക്കുകയും ശേഷം ഓ​ഗസ്റ്റ് 17 വരെ ചൊവ്വ ഇവിടെ തുടരുകയും ചെയ്യും. സൂര്യന്റെ രാശിയാണ് ചിങ്ങം രാശി. ചൊവ്വ സൂര്യന്റെ രാശിയിൽ പ്രവേശിക്കുമ്പോൾ, അതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും ഉണ്ടാവുന്നതാണ്.

എന്നാൽ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ ഈ സമയത്ത് നല്ല മാറ്റങ്ങൾ ഉണ്ടാവും. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവുകയും ബിസിനസ്സ് മേഖലയിൽ പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാവുകയും ചെയ്യും. ഈ സമയത്ത് ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ചൊവ്വയുടെ അനു​ഗ്രഹത്താൽ നേട്ടങ്ങൾ ഉണ്ടാവാൻ പോകുന്നതെന്ന് നോക്കാം.

astrology

ഇടവം: ചൊവ്വയുടെ ഈ സംക്രമത്തിൽ നിന്ന് ഇടവം രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. ചിങ്ങത്തിൽ ചൊവ്വ എത്തുമ്പോൾ ഇടവം രാശിക്കാർക്കൊപ്പം മഹാഭാ​ഗ്യം വന്നെത്തും. ചൊവ്വയുടെ അനു​ഗ്രഹത്താൽ ഈ സമയത്ത് ഇടവം രാശിയിൽപ്പെട്ട ആളുകൾക്ക് അവരുടെ ആ​ഗ്രഹങ്ങൾ എല്ലാം നടപ്പാക്കാൻ കഴിയും.

ഇടവം രാശിക്കാർക്ക് വീടും വാഹനവും വാങ്ങൻ സാധിക്കും. സുഖസൗകര്യങ്ങൾ വർധിക്കും. ടെൻഷൻ കുറയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അപ്രതീക്ഷിതമായ ലാഭം ഉണ്ടാവുകയും ചെയ്യാൻ സാധ്യത.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ ചൊവ്വ സംക്രമണം സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കാൻ പോകുന്നത്. ഈ രാശിയിലെ നാലാമത്തെയും ഒൻപതാമത്തെയും ഭാവാധിപൻ ചൊവ്വ ആണ്. ഈ സമയത്ത് നിങ്ങൾ ഏത് ജോലി ഏറ്റെടുത്താലും വിജയകരമായി നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും. നാലാം ഭാവത്തിലെ ചൊവ്വയുടെ ദൃഷ്ടി ഉള്ള കാരണത്താൽ ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. ഭൂമി, വാഹനം, പണം എന്നിവ നിങ്ങളെ തേടി എത്തും .

ധനു: ഈ രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കും. ഏറ്റവും അനുകൂലമായ സമയമാണിത്, ധനു രാശിയുടെ ഒമ്പതാം ഭാവത്തിൽ ആണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഭാ​ഗ്യമാണ് കൊണ്ടുവരാൻ പോകുന്നത്. ഭാ​ഗ്യത്തിന്റെ പൂർണ പിന്തുണ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും. ഒരുപാട് കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഈ സമയത്ത് പൂർത്തിയാകും,. നിങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ ശോഭിക്കാൻ കഴിയും. ആത്മവിശ്വാസം കൂടും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+