Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും, പലവഴിക്ക് പണം കൈയില്‍; ഈ രാശിക്കാര്‍ക്കിനി രാജയോഗം

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നുണ്ട്. ഇതിന്റെ പ്രതിഫലനം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരില്‍ ഇത് പ്രതികൂല ഫലമായിരിക്കും സൃഷ്ടിക്കുക.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഒരാളുടെ ജാതകത്തില്‍ ചൊവ്വ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കും. മറിച്ചായാല്‍ അശുഭകരവുമായിരിക്കും. ചൊവ്വയെ ശക്തി, ആരോഗ്യം, ധീരത, മുതലായവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ജ്യോതിഷികള്‍ ചൊവ്വയെ വിശേഷിപ്പിക്കുന്നത്.

astrology

ചൊവ്വ ഇപ്പോള്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഇത് വലിയ നേട്ടമാണ് സമ്മാനിക്കുക. ഏതൊക്കെയാണ് കേന്ദ്ര ത്രികോണ രാജയോഗം അനുഗ്രഹം ചൊരിയുന്ന രാശിക്കാര്‍ എന്ന് നോക്കാം.

കര്‍ക്കടകം

ചൊവ്വയുടെ വൃശ്ചിക രാശിയിലെ സംക്രമണം വഴി രൂപപ്പെട്ടിരിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചൊവ്വ കര്‍ക്കിടകത്തില്‍ അഞ്ചാം ഭാവത്തിലാണ് ഇരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. സഹോദരങ്ങൡ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. ബിസിനസ് രംഗത്ത് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും.

ചിങ്ങം

ചൊവ്വയുടെ വൃശ്ചിക രാശിയിലെ സംക്രമണം വഴി രൂപപ്പെട്ടിരിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. ചിങ്ങം രാശിയുടെ നാലാം ഭാവത്തിലൂടെയാണ് ചൊവ്വ സഞ്ചരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിക്കുന്നതെന്തും നേടാനാകും.

വൃശ്ചികം

ചൊവ്വയുടെ വൃശ്ചിക രാശിയിലെ സംക്രമണം വഴി രൂപപ്പെട്ടിരിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വൃശ്ചികം രാശിയുടെ ലഗ്ന ഭാവത്തില്‍ ആണ് ചൊവ്വ നീങ്ങുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. പുതിയ വാഹനം, വീട്, ഭൂമി എന്നിവ വാങ്ങാന്‍ സാധ്യത കാണുന്നു. പല സ്രോതസ്സുകളില്‍ നിന്നും പണം സമ്പാദിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+