Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും... ശമ്പളം രണ്ടിരട്ടി; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാരില്‍ ഇത് ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ അനുകൂലമായിരിക്കും.

ജ്യോതിഷത്തില്‍ ചൊവ്വയെ സര്‍വ ഗ്രഹങ്ങളുടേയും അധിപന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൊവ്വ ജൂലൈ 1 മുതല്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ജ്യോതിഷത്തില്‍, ശക്തി, ഭൂമി, ധൈര്യം, ധീരത എന്നിവയുടെ ഘടകമായാണ് ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ചൊവ്വയുടെ സംക്രമണം ചില രാശിക്കാരില്‍ വലിയ മാറ്റം പ്രകടമാക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ സംക്രമണം മൂലം നേട്ടങ്ങള്‍ ലഭിക്കുന്നതെന്ന് നോക്കാം.

ASTROLOGY

മേടം

ചിങ്ങം രാശിയിലെ ചൊവ്വയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. സംക്രമണത്തിന്റെ ആദ്യ ദിവസം മുതല്‍ മേടം രാശിക്കാര്‍ക്ക് പല നേട്ടങ്ങളും ലഭിക്കും. മാത്രമല്ല, സാമ്പത്തികമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് വേഗത്തില്‍ മോചനം ലഭിക്കും. ബിസിനസുകാരെ സംബന്ധിച്ച് വലിയ നേട്ടമാണ് വരാന്‍ പോകുന്നത്. ബിസിനസ് രണ്ടിരട്ടി വരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചേക്കാം.

കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ സാധിക്കും. പുതിയ വാഹനവും വീടും വാങ്ങാന്‍ സാധ്യത ഏറെയാണ്. ആത്മവിശ്വാസവും ആത്മസമര്‍പ്പണവും ഈ രാശിക്കാരില്‍ കാണുന്നതിനാല്‍ ഏത് ജോലിയിലും വിജയം കൈവരിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ എല്ലാ കാര്യങ്ങള്‍ക്കും ലഭിക്കും. ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം

ചിങ്ങം രാശിയിലെ ചൊവ്വയുടെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ കാലയളവില്‍ അവര്‍ക്ക് ചെലവുകള്‍ കുറയും. എന്നാല്‍ വരുമാനം കൂടുകയും ചെയ്യും. ഇത് ഇവരുടെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും.

കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും ലഭിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. മാതാപിതാക്കളുടെ രോഗത്തിന് ശമനമുണ്ടാകും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ നേട്ടം. കച്ചവടത്തില്‍ വലിയ ലാഭം കൊയ്യാം.

വൃശ്ചികം

ചിങ്ങം രാശിയിലെ ചൊവ്വയുടെ സംക്രമണം വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയിലും ബിസിനസിലും പുത്തന്‍ ഉണര്‍വ് പ്രകടമാകും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ മെച്ചപ്പെട്ട ജോലി ലഭിക്കും. വിദേശത്ത് ജോലിക്കും പഠനത്തിനും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+