വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍
ഗ്രഹങ്ങളുടെ രാശിമാറ്റം വഴിയാണ് പലരിലും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നത്. ഈ വര്‍ഷം കഴിയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ. രണ്ടാഴ്ച തികച്ച് വേണ്ട പുതുവര്‍ഷത്തിന്. ഇന്നേക്ക് 14-ാം ദിവസം പുതുവര്‍ഷ പിറവിയായി. പുതുവര്‍ഷത്തിലെ വളരെ ശ്രേഷ്ഠവും പ്രധാനവുമായ ഒരു രാശി മാറ്റം നടക്കാനിരിക്കുകയാണ്. ചൊവ്വ ഗ്രഹത്തിന്റെ രാശിമാറ്റമാണ് അടുത്ത വര്‍ഷത്തിലെ പ്രധാന രാശി മാറ്റം.
ചൊവ്വയുടെ രാശി മാറ്റം വഴി മൂന്ന് രാശിക്കാര്‍ക്ക് പ്രത്യേക ഭാഗ്യമാണ് വന്ന് ചേരാന്‍ പോകുന്നത്. മിഥുനം രാശിയിലാണ് പുതുവര്‍ഷ പിറവിക്ക് ശേഷം ചൊവ്വ വിരാജിക്കാന്‍ പോകുന്ന രാശി. പുതുവര്‍ഷം പിറന്ന് രണ്ട് മാസത്തോളം കഴിഞ്ഞാണ് ഈ രാശി മാറ്റം സംഭവിക്കാന്‍ പോകുന്നത്. കൃത്യമായി പറഞ്ഞാല്‍ 2023 മാര്‍ച്ച് 13 തിങ്കളാഴ്ച രാവിലെ 05:33ന് ചൊവ്വ മിഥുന രാശിയില്‍ സംക്രമിക്കും.

ജ്യോതിഷത്തില്‍ മേടം രാശിയുടേയും വൃശ്ചികം രാശിയുടേയും അധിപനായാണ് ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ചൊവ്വയുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും എങ്കിലും മൂന്ന് രാശിക്കാരില്‍ അസുലഭമായ ഭാഗ്യമാണ് ചൊവ്വയുടെ മിഥുനരാശിയിലെ സഞ്ചാരം മൂലം കാത്തിരിക്കുന്നത്. സാമ്പത്തികമായാണ് ഈ മൂന്ന് രാശിക്കാരില്‍ ചൊവ്വ സ്വാധീനം ചെലുത്തുക. ആ മൂന്ന് രാശിക്കാര്‍ ആരൊക്കെ എന്ന് നോക്കാം..

ഇടവം
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ മിഥുനം രാശിയിലെ സംക്രമണം അപ്രതീക്ഷിതമായ ഭാഗ്യം കൊണ്ടുവരും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി വരുമാനം വരും. വ്യാപാര രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ലാഭം കൊയ്യാം. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് വിളകള്‍ക്ക് മികച്ച വില വന്ന് ചേരുന്നതാണ്.

കടം കൊടുത്തിട്ട് ഏറെ നാളായി ലഭിക്കാത്ത പണം തിരികെ ലഭിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ മാറി കിട്ടും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും വിളയാടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏതെങ്കിലും മേഖലയില്‍ പ്രശസ്തരാരകാന്‍ സാധിക്കും. സമൂഹത്തില്‍ നിന്നുള്ള ആദരവും ബഹുമാനവും വര്‍ധിക്കും.

കന്നി
കന്നി രാശിക്കാര്‍ക്കും ചൊവ്വയുടെ മിഥുനം രാശിയിലെ സംക്രമണം വഴി പുതുവര്‍ഷത്തില്‍ നല്ല കാലം വരും. സാമ്പത്തിക പരാധീനതകള്‍ എല്ലാം മാറി മറിയും. ഏറെ നാളായി കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. പണമില്ലാത്തതിന്റെ പേരില്‍ പൂര്‍ത്തീകരിക്കാതെ പോയ ആഗ്രഹങ്ങള്‍ സഫലമാകും. സ്വന്തം വിവാഹം ആഡംബരമായി നടത്താനാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഉയര്‍ച്ചയുടെ നാളുകളാണ്.

കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വിളകള്‍ക്ക് വിപണിയില്‍ നിന്ന് മികച്ച വില തന്നെ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ധിക്കും. ആരോഗ്യം സ്ഥിരമായിരിക്കും. വില പിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ സാധ്യത കാണുന്നുണ്ട്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങിക്കും. സന്താനഭാഗ്യവും കാണുന്നുണ്ട്. ജോലി സംബന്ധമായി വിദേശ യാത്രക്ക് സാധ്യത കാണുന്നു.

തുലാം
തുലം രാശിക്കാരുടെ ജീവിതവും ചൊവ്വയുടെ മിഥുനം രാശിയിലെ സംക്രമണം വഴി മാറി മറിയാന്‍ പോവുകയാണ്. ചൊവ്വ മിഥുനം രാശിയില്‍ പ്രവേശിക്കുന്നതോടെ സാമ്പത്തികമായി ഏറ്റവും അഭിവൃദ്ധിപ്പെടാന്‍ പോകുന്നത് തുലാം രാശിക്കാരായിരിക്കും. ഭാഗ്യദേവത ഇക്കാലയളവില്‍ എപ്പോഴും ഈ രാശിക്കാര്‍ക്കൊപ്പമായിരിക്കും. പ്രതീക്ഷിക്കാതെ ഒരുപാട് പണം വന്ന് ചേരാനുള്ള സാധ്യത ഉണ്ട്.

ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ഏറെ നാളായി പൂര്‍ത്തികരിക്കാന്‍ സാധിക്കാതെ മുടങ്ങി കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായ പുരോഗതിയാണ് കാണുന്നത്. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ സാധിക്കും. വിദേശ യാത്രകള്‍ക്കും കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥ യാത്രക്കും സാധ്യത കാണുന്നുണ്ട്.












Click it and Unblock the Notifications