കൈയില്‍ പണം വന്ന് നിറയും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും; ഇവര്‍ക്കിനി രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ശുഭകരമായിരിക്കും. എന്നാല്‍ വിപരീത ഫലമായിരിക്കും മറ്റ് ചില രാശിക്കാര്‍ക്ക് ഇത് സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ചൊവ്വ. ചൊവ്വയെ ഊര്‍ജ്ജം, ശക്തി, ധൈര്യം, ധീരത, ഭൂമി, സാഹസം എന്നിവയുടെ ഘടകമായിട്ടാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. നവഗ്രഹങ്ങളില്‍ കമാന്‍ഡറായി കണക്കാക്കപ്പെടുന്ന ചൊവ്വ ഇന്ന് മകരം രാശിയില്‍ സംക്രമിക്കുകയാണ്. മകരം ചൊവ്വയുടെ ഉച്ച രാശിയാണ് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

നേരത്തെ തന്നെ സൂര്യന്‍ മകരം രാശിയില്‍ എത്തിയിട്ടുണ്ട്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ എത്തുന്നത് രാജയോഗങ്ങള്‍ക്ക് കാരണമാകും. മകരം രാശിയിലെ ചൊവ്വ-സൂര്യ സംക്രമണം ആദിമംഗളയോഗം സൃഷ്ടിക്കും. ഇത് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ചൊവ്വയുടെ ഈ സംക്രമണം ഏതൊക്കെ രാശികള്‍ക്കാണ് ശുഭകരമായി ഭവിക്കുന്നത് എന്ന് നോക്കാം.
മേടം
ചൊവ്വയുടെ രാശിമാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ വലിയ മാറ്റങ്ങള്‍ രൂപപ്പെടും. വലിയ വിജയം കൈവരിക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മുന്‍പത്തേക്കാള്‍ മെച്ചപ്പെടും.
ഇടവം
ചൊവ്വയുടെ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം നിലനില്‍ക്കും. വീട്ടില്‍ വിവാഹം പോലുള്ള മംഗള കര്‍മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും.
തുലാം
ചൊവ്വയുടെ രാശിമാറ്റം തുലാം രാശിക്കാരുടെ ഭാഗ്യം തെളിയാന്‍ കാരണമാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.
വൃശ്ചികം
ചൊവ്വയുടെ രാശിമാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം. ആകര്‍ഷകമായ ശമ്പളത്തില്‍ മെച്ചപ്പെട്ട ജോലി തന്നെ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വരുമാനം വര്‍ധിക്കാന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
മീനം
ചൊവ്വയുടെ രാശിമാറ്റം മീനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. സന്താനഭാഗ്യം കൈവരും. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വിജയം കാണാനാകും.












Click it and Unblock the Notifications