Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നത്തോടെ ജീവിതം മാറിമറിയാന്‍ പോകുന്നു.. രാജയോഗത്തേക്കാള്‍ നല്ലകാലം തൊട്ടുമുന്നില്‍! ഇതാണോ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. അത് വ്യത്യസ്ത തരത്തിലായിരിക്കും എന്് മാത്രം.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Mangal Gochar

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ.

ചൊവ്വയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ധൈര്യം, ശക്തി, ശൗര്യം, ഭൂമി എന്നിവയെ സ്വാധീനിക്കുന്ന ചൊവ്വ ഇന്ന് മുതല്‍ നക്ഷത്ര പരിവര്‍ത്തനത്തിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 13ന് രാവിലെ 9.29നാണ് ചൊവ്വയുടെ നക്ഷത്ര മാറ്റം സംഭവിക്കാന്‍ പോകുന്നത്. ദേവ ഗുരുവായ വ്യാഴത്തിന്റെ നക്ഷത്രമായ വിശാഖം നക്ഷത്രത്തിലേക്കാണ് ചൊവ്വയുടെ മാറ്റം.

ചൊവ്വയുടെ നക്ഷത്ര പരിവര്‍ത്തനം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി വരാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ നക്ഷത്ര മാറ്റം ഗുണകരമാകുന്നത് എന്നും എന്തൊക്കെ ഗുണങ്ങളാണ് അവര്‍ക്ക് ലഭിക്കുക എന്നും നോക്കാം...

മേടം

വിശാഖം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ അധിപനാണ് ചൊവ്വ. അതിനാല്‍ ചൊവ്വയുടെ നക്ഷത്രമാറ്റം ഇവര്‍ക്ക് ധനനേട്ടവും ആത്മവിശ്വാസവും പകരും. പുതിയ വാഹനം, വസ്തു തുടങ്ങിയവ വാങ്ങാന്‍ സാധ്യത കാണുന്നു. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ആസ്തിയില്‍ വലിയ വര്‍ധനവുണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം അനുകൂല സമയമാണ് എന്ന് കാണുന്നു.

ചിങ്ങം

വിശാഖം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂവണിയും. ജോലിയിലും മികച്ച് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തികപരമായി നില നിന്നിരുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

ധനു

വിശാഖം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വപ്‌നം കണ്ടത് പോലൊരു ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ ഉയരങ്ങള്‍ കീഴടക്കാനാകും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+