നവംബര്‍ 12 വരെ ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലം; തലവര തെളിഞ്ഞു, നിങ്ങളുമുണ്ടോ?
ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ സ്ഥാനമുണ്ട്. ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത് എന്നാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എനന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തില്‍ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം എല്ലാ വിധ അനുഗ്രഹങ്ങളും ചൊരിയും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. വേദ ജ്യോതിഷത്തില്‍, ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപതിയായി കണക്കാക്കുന്നു. ഊര്‍ജ്ജം, സാഹസികത, ധീരത, ഭൂമി സംബന്ധമായ കാര്യങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അധിപനായാണ് ചൊവ്വയെ കരുതുന്നത്. ചൊവ്വ തന്റെ രാശിയിലോ സ്ഥാനത്തോ മാറ്റം വരുത്തുമ്പോള്‍, അതിന്റെ സ്വാധീനം 12 രാശികളിലും കാണാന്‍ സാധിക്കും.
ചൊവ്വ നിലവില്‍ കര്‍ക്കടക രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. നവംബര്‍ 12 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. കര്‍ക്കടക രാശിയിലുള്ള ചൊവ്വയുടെ ഈ സംക്രമണം ചില രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണകരമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്ന് നമുക്ക് നോക്കാം.
ഇടവം
ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കുംം. ഈ സമയത്ത് വരുമാനത്തിലും സമ്പത്തിലും വര്‍ധനവുണ്ടാകാനുള്ള സാധ്യതയേറെയാണ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകാനും, പണത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കപ്പെടാനുമുള്ള സാധ്യതയുണ്ട്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സംക്രമണം ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. എവിടെയെങ്കിലും പണം കുടുങ്ങിക്കിടപ്പുണ്ടെങ്കില്‍, അത് വേഗത്തില്‍ തിരികെ ലഭിക്കും. കൂടാതെ, ഭൂമി, വീട് അല്ലെങ്കില്‍ വാഹനം വാങ്ങാനുള്ള ശ്രമങ്ങളില്‍ വിജയം കൈവരിക്കാനും സാധിച്ചേക്കാം. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഈ സമയം അനുകൂലമായിരിക്കും.
കന്നി
ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സംക്രമണം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്നോ നേരത്തെ നടത്തിയ നിക്ഷേപങ്ങളില്‍ നിന്നോ നേട്ടങ്ങള്‍ ലഭിച്ചേക്കാം. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം പ്രത്യേകിച്ചും അനുകൂലമായിരിക്കും. മാനസിക സമ്മര്‍ദ്ദം കുറയുന്നതോടെ, കുടുംബത്തോടൊപ്പം സമാധാനപരമായ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സംക്രമണം അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. സമൂഹത്തില്‍ ബഹുമാനവും ആദരവും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സംതൃപ്തരായേക്കാം. കൂടാതെ, നിങ്ങളുടെ നേതൃപാടവത്തില്‍ മേലുദ്യോഗസ്ഥര്‍ ആകൃഷ്ടരാകുകയും അതിന് തക്കതായ പ്രതിഫലം ലഭിക്കുകയും ചെയ്‌തേക്കാം.


Click it and Unblock the Notifications
