പുതിയ വീടും കാറും.. പോരാത്തതിന് കൈനിറയെ പൊന്നും; ഈ രാശിക്കാര്‍ക്ക് രാജയോഗത്തേക്കാള്‍ വലിയ നേട്ടം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറ്റുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപനായാണ് ചൊവ്വയെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ചൊവ്വയുടെ രാശി മാറ്റത്തെ രാജയോഗത്തിന് സമാനമായാണ് കണക്കാക്കുന്നത്. മേയ് 14 ന് ചൊവ്വ ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതായിരിക്കും.
എന്നാല്‍ ചില രാശിക്കാര്‍ക്ക് രാജയോഗത്തിന് സമാനമായ ഫലമാണ് ചൊവ്വയുടെ ഇടവം രാശിയിലേക്കുള്ള സഞ്ചാരം സൃഷ്ടിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി അനുകൂലമായ ഫലമുണ്ടാകുക എന്നും എങ്ങനെയൊക്കെയാണ് ഇത് നിങ്ങളെ ബാധിക്കുക എന്നും നോക്കാം.
മേടം
ഇടവം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പാതിവഴിയില്‍ നിലച്ച ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങാനാകും. ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇടവം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. ഇതുവഴി പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. പുതിയ ബിസിനസ് അവസരങ്ങള്‍ വന്നുചേരും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടി വന്നേക്കാം.
വൃശ്ചികം
ഇടവം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകും. നിയമപരമായ കാര്യങ്ങളില്‍ വിജയമുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കം. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും.
ധനു
ധനു രാശിക്കാര്‍ക്ക് ഇടവം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം പ്രതീക്ഷിക്കാം. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കും.












Click it and Unblock the Notifications