Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്താല്‍ സമ്പത്തില്‍ ആറാടാം, ഭാഗ്യം വിട്ടുപോകില്ല; ഈ രാശിക്കാര്‍ക്ക് ജീവിതം രാജകീയമാകും

ജ്യോതിഷത്തില്‍ രാശിമാറ്റം ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമാണ്. അതുപോലെ ചില ഗ്രഹങ്ങള്‍ നീണ്ട കാലയളവിന് ശേഷം മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാറുണ്ട്. ഈ സമയത്ത് ഒരാളുടെ രാശിയില്‍ പല മാറ്റങ്ങളും സംഭവിക്കാം. അത് ഗുണകരമായോ ദോഷകരമായോ ഒരാളെ ബാധിക്കാം.

പതിനഞ്ച് മാസത്തിന് ശേഷം ചൊവ്വ അതുപോലെ മകരം രാശിയിലേക്ക് പ്രവേശിക്കുകയാണ്.ഇതിലൂടെ രുചക് രാജയോഗം രൂപീകരിക്കപ്പെടുകയാണ്. ജ്യോതിഷത്തില്‍ ഈ രാജയോഗം ശുഭകരമായ കാര്യമായിട്ടാണ് കാണുന്നത്. മാര്‍ച്ച് പതിനഞ്ച് വരെ ചൊവ്വ മകരം രാശിയില്‍ തുടരും. ഇത് എല്ലാ രാശിക്കാരെയും പല രീതിയില്‍ ബാധിക്കും. എന്നാല്‍ നേട്ടങ്ങള്‍ മാത്രം ലഭിക്കുന്ന ചില രാശിക്കാരുമുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: രുചക് രാജയോഗം സമ്പത്ത്, തൊഴില്‍ എന്നീ നേട്ടങ്ങളാണ് സമ്മാനിക്കുക. മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ പുരോഗതിയാണ് തേടിയെത്തുക. അത് മാത്രമല്ല വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങളുണ്ടാവും. ധൈര്യവും, അതോടൊപ്പം ശൗര്യവും വര്‍ധിക്കും. എന്തിനെയും നേരിടാനുള്ള കരുത്ത് ലഭിക്കും. ആത്മവിശ്വാസം എപ്പോഴും നിങ്ങളില്‍ ഉണ്ടാവും. അതുകൊണ്ട് ഏത് ബുദ്ധിമുട്ടുള്ള ജോലികളും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനാവും.

കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. അതേസമയം നിങ്ങളുടെ പുരോഗതി പങ്കാളിയിലേക്കും നീളും. വലിയ നേട്ടങ്ങള്‍ പങ്കാളിയും സ്വന്തമാക്കാം. പുരോഗതി നിങ്ങള്‍ക്ക് ഒരുപാട് സമ്പത്ത് സമ്മാനിക്കും. ദാമ്പത്യം ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതില്‍ ഏറെ സന്തോഷം ലഭിക്കും.

ഇടവം: ഈ രാശിക്കാരെ കാത്തിരിക്കുന്നത് എല്ലാ കാര്യത്തിലുമുള്ള പുരോഗതിയാണ്. ഭാഗ്യം ഇവരെ തേടിയെത്തും. അതുകൊണ്ട് എല്ലാ കാര്യത്തിലും വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ഒരു മേഖലയില്‍ നിന്ന് മാത്രമായിരിക്കില്ല ഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടാവും. എന്ത് കാര്യത്തിനും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരിക്കും തേടിവരുന്ന സൗഭാഗ്യങ്ങള്‍.

അതേസമയം ജോലിയുമായി ബന്ധപ്പെട്ട യാത്രയും നിങ്ങള്‍ക്ക് ചെയ്യേണ്ടതാി വരും. ഈ യാത്രം കരിയറില്‍ ഗുണം ചെയ്യും. ഈ രാശിക്കാരുടെ ആരോഗ്യം ഈ സമയം ഏറ്റവും നല്ലതായിരിക്കും. വീട്ടില്‍ ശുഭകരമായ ജോലികള്‍ നടക്കും. ഏതെങ്കില്‍ ജോലികള്‍ മുമ്പ് മുടങ്ങി കിടക്കുന്നുണ്ടെങ്കില്‍ അതെല്ലാം പൂര്‍ത്തിയാക്കും. മൊത്തം ഇവരുടെ ജീവിതത്തില്‍ ഇത് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലമായിരിക്കും.

ധനു: രുചക് രാജയോഗം ധനു രാശിക്കാരെ അനുഗ്രഹിച്ചിരിക്കുകയാണ്. ഇവരുടെ ജീവിതം സമ്പത്തും ഭാഗ്യവും വന്ന് നിറയും. അതോടെ മറ്റൊരു തലത്തിലേക്കാണ് ജീവിതം മാരുക. ആത്മവിശ്വാസം പതിന്മടങ്ങായി വര്‍ധിക്കുന്ന സമയമാണിത്. പുതിയ വസ്തുവകകള്‍ വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ വില്‍ക്കാനും അനുകൂല സമയമാണ്.

വ്യക്തിജീവിതവും ഔേദ്യാഗിക ജീവിതവും മെച്ചപ്പെടുത്താന്‍ സാധിക്കുന്ന അനുകൂല സമയാണിത്. ധനു രാശിക്കാരുടെ ജീവിതത്തില്‍ പണം നിറയും. ഭാഗ്യം എല്ലാ കാര്യത്തിലും അകമ്പടിയായി ഈ രാശിക്കാര്‍ക്കൊപ്പമുണ്ടാവും. നേട്ടങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ളതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+