കഷ്ടകാലം കഴിഞ്ഞു... ഇനി വെറുതെയിരുന്നാലും പോക്കറ്റിലേക്ക് പണമെത്തും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് പറയാനാകും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട്.
സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പല വിധത്തില്‍ ആയിരിക്കും വ്യക്തികളെ ബാധിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ സേനാപതി എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്.

ചൊവ്വ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് 18 മാസങ്ങള്‍ക്ക് ശേഷമാണ് മാറുന്നത്. നിലവില്‍ കര്‍ക്കടകം രാശിയില്‍ ആണ് ചൊവ്വ സഞ്ചരിക്കുന്നത്. ജൂണില്‍ ചൊവ്വ ചിങ്ങം രാശിയിലേക്ക് മാറും. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍. ഇത്തരമൊരു സാഹചര്യത്തിലാണ് ചൊവ്വ സൂര്യന്റെ ഭവനത്തില്‍ പ്രവേശിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സംക്രമണത്തിനുണ്ട്.
ചൊവ്വയുടെ രാശി മാറ്റം പന്ത്രണ്ട് രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം...
തുലാം
കര്‍ക്കടകത്തില്‍ നിന്നും ചിങ്ങത്തിലേക്കുള്ള ചൊവ്വയുടെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ 11-ാം ഭാവത്തിലാണ് ചൊവ്വ വരാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് ഈ രാശിക്കാരുടെ വരുമാനം വര്‍ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദശത്ത് ആകര്‍ഷകമായ ശമ്പളത്തില്‍പുതിയ ജോലി ലഭിച്ചേക്കാം.
പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ കാരണമാകും. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തിയേക്കാം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും.
വൃശ്ചികം
കര്‍ക്കടകത്തില്‍ നിന്നും ചിങ്ങത്തിലേക്കുള്ള ചൊവ്വയുടെ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ പത്താം ഭാവത്തിലേക്കാണ് ചൊവ്വ പ്രവേശിക്കാന്‍ പോകുന്നത്. ഈ സമയത്ത് കരിയറില്‍ വലിയ ഉയരത്തിലെത്താന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂല സമയം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിച്ചേക്കാം.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.
കര്‍ക്കടകം
കര്‍ക്കടകത്തില്‍ നിന്നും ചിങ്ങത്തിലേക്കുള്ള ചൊവ്വയുടെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചൊവ്വ ഈ രാശിയുടെ സമ്പത്തിന്റെയും സംസാരത്തിന്റെയും സ്ഥാനത്തേക്കാണ് വരുന്നത്. മാത്രമല്ല ഈ രാശിയുടെ അഞ്ചാമത്തെയും പത്താമതത്തെയും ഭാവത്തിന്റെ അധിപനാണ് ചൊവ്വ. അതിനാല്‍ തന്നെ വലിയ ഭാഗ്യങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.
പെട്ടെന്ന് സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകള്‍ ലാഭം കൊണ്ടുവരും. ബിസിനസുകാര്‍ക്ക് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. കുടുംബാംഗങ്ങളുമായി ഏറെ നേരം ചെലവഴിക്കാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.












Click it and Unblock the Notifications