ഭാഗ്യം പണപ്പെട്ടി നിറയ്ക്കും, സുവര്‍ണകാലം ജീവിതം രാജകീയമാക്കും; ഈ രാശിക്കാര്‍ സമ്പത്തില്‍ മുങ്ങും
ജ്യോതിഷത്തില്‍ ഒരാളുടെ തലവര മാറുന്നത് രാശിമാറ്റങ്ങള്‍ കാരണമാണ്. അത്തരത്തില്‍ ഗ്രഹങ്ങളുടെ ചില രാശിമാറ്റങ്ങള്‍ ജൂലായ് മാസത്തില്‍ നടക്കാനുണ്ട്. ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ച ചൊവ്വ കാര്‍ത്തിക നക്ഷത്രത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. ജൂലായ് എട്ടിനാണ് ചൊവ്വ നക്ഷത്ര മാറ്റം നടത്തിയിരിക്കുന്നത്. ജൂലായ് 26 വരെ ചൊവ്വ കാര്‍ത്തിക നക്ഷത്രത്തില്‍ തുടരും.
ജൂലായ് 27ന് ചൊവ്വ രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ എല്ലാ രാശിക്കാരുടെ സമയവും അനുകൂലമായിരിക്കും. ജീവിതത്തില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ ഇതിലൂടെ സാധിക്കും. ചില രാശിക്കാര്‍ക്ക് ഇതിന്റെ നേട്ടങ്ങള്‍ കൂടുതലായി ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: അത്ഭുതകരമായ നേട്ടങ്ങള്‍ മേടം രാശിക്കാരെ തേടിയെത്തും. ജീവിതത്തില്‍ വെച്ചടി കയറ്റമായിരിക്കും ഉണ്ടാവുക. ചൊവ്വയുടെ കാര്‍ത്തിക രാശിയിലേക്കുള്ള പ്രവേശനം സ്ഥാനമാനങ്ങള്‍ സമ്മാനിക്കും. തൊഴില്‍ മേഖലയില്‍ നിന്ന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. സ്ഥാനക്കയറ്റവും അതുപോലെ ശമ്പളവര്‍ധനവും ഇവര്‍ക്ക് ലഭിക്കും.
ബിസിസുകാരാണെങ്കില്‍ ലാഭം ഇരട്ടിയായി മാറും. സാമ്പത്തികമായി ഈ രാശിക്കാരുടെ അടിത്തറ ശക്തമാകും. ഏത് മേഖലയില്‍ നിന്നുള്ള ധനനേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടി ഈ രാശിക്കാര്‍ക്കൊപ്പമുണ്ടാവും. ഇത് ജീവിതത്തെ ഏറ്റവും ഐശ്വര്യപൂര്‍ണമാക്കും.
ഇടവം: ചൊവ്വയുടെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കുക. എന്തുകാര്യത്തിലും ഇവര്‍ക്ക് മുന്നേറാനാവും. അതുവഴി സാമ്പത്തിക നേട്ടങ്ങള്‍ അടക്കം സ്വന്തമാക്കാന്‍ സാധിക്കും. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കാനാവും. തൊഴിലിനും അതുപോലെ ബിസിനസിനും ഈ സമയം ഏറ്റവും അനുകൂലമായിരിക്കും.
ഇരുമേഖലയില്‍ നിന്നും ഇടവം രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. വലിയ ലാഭത്തിലൂടെ നിങ്ങളുടെ സമ്പത്തില്‍ വര്‍ധനവുണ്ടാവും. ധനനേട്ടങ്ങളാല്‍ ഖജനാവ് നിറഞ്ഞുതുളുമ്പും. തൊഴിലില്‍ പ്രമോഷന് സാധ്യത. തൊഴില്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് അത് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഇത് അനുകൂല കാലമായിരിക്കും.
കുംഭം: ചൊവ്വയുടെ പ്രത്യേക അനുഗ്രഹം തന്നെ കുംഭം രാശിക്കാര്‍ക്കുണ്ടാവും. അതുകൊണ്ട് ഈ രാശിക്കാരുടെ ജീവിതം അനുഗ്രഹീതമാകും. രാജാവിനെ പോലെ വാഴാന്‍ സാധിക്കും. ജീവിതത്തില്‍ പോസിറ്റീവായ കാര്യങ്ങള്‍ ധാരാളം സംഭവിക്കും. പുതിയ ജോലി തേടുന്നുണ്ടെങ്കില്‍ അത് സാധ്യമാകും. കോടി വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കാനാവും.
ദാമ്പത്യ ജീവിതം സന്തോഷപൂര്‍ണമാകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. അതിലൂടെ എന്തുകാര്യം ചെയ്താലും അത് അനുകൂലമായി മാറും. തൊഴില്‍, ബിസിനസ് മേഖലയ്ക്കും ഈ കാലയളവിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. സര്‍വ ഐശ്വര്യങ്ങളോടും കൂടിയ ജീവിതം കുംഭം രാശിക്കാര്‍ക്ക് സാധ്യമാകും.
വൃശ്ചികം: ചൊവ്വയുടെ കാര്‍ത്തിക നക്ഷത്രത്തിലേക്കുള്ള സംക്രമം വൃശ്ചിക രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങളാണ് സമ്മാനിക്കുക. തൊഴില്‍ മേഖലയിലും ബിസിനസിലും നേട്ടങ്ങള്‍ ഒരുപാടുണ്ടാവും. പങ്കാളിത്തതോടെ ആരംഭിച്ച ബിസിനസില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാനാവും.
നിങ്ങളുടെ പങ്കാളിയില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സുഹൃത്തുക്കളുമായുള്ള ബന്ധവും ഏറ്റവും നല്ലതായിരിക്കും. ഏത് പുതിയ ജോലിയും ആരംഭിക്കുന്നതിന് ഈ സമയം അനുകൂലമാണ്. സുവര്‍ണകാലമായിരിക്കും ഭാഗ്യത്തിന്റെ അനുഗ്രഹം കൊണ്ട് വൃശ്ചികം രാശിക്കാര്‍ക്ക് ലഭിക്കും.












Click it and Unblock the Notifications