സ്ഥിരമായി ലോട്ടറിയെടുക്കുന്നവരാണോ? ഈ രാശിക്കാരാണെങ്കില്‍ ഉടന്‍ ബംപറടിച്ചേക്കാം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറ്റത്തിന് വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. മലയാള മാസങ്ങള്‍ക്ക് അനുസൃതമായിട്ടാണ് രാശികളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. വ്യക്തികളുടെ ജനന സമയത്തെ രാശിക്കൂറ് കണക്കാക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഏതൊരു വ്യക്തിയുടേയും ജനനം ഈ നക്ഷത്രങ്ങളില്‍ ഏതിലെങ്കിലുമായിരിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപന്‍ എന്ന വിശേഷിപ്പിക്കുന്ന ചൊവ്വ വ്യക്തികളുടെ ജാതകത്തില്‍ ശുഭസ്ഥാനത്തല്ലെങ്കില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. നിലവില്‍ നീച രാശിയായ കര്‍ക്കിടകത്തിലേക്ക് ചൊവ്വ മാറിയിരിക്കുകയാണ്. സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4:44-നും 5:05-നും ഇടയിലാണ് ഇത് സംഭവിച്ചത്.
സെപ്റ്റംബര്‍ 19 മുതല്‍, ഉച്ചസ്ഥനായ വ്യാഴത്തോടൊപ്പം ചൊവ്വ കര്‍ക്കിടകം രാശിയില്‍ സ്ഥിതിചെയ്യുന്നു. അങ്ങനെ വ്യാഴം-ചൊവ്വ സംയോഗം നടന്നിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്നും എന്തെല്ലാം ഗുണാനുഭവങ്ങളാണ് ഇവരെ കാത്തിരിക്കുന്നത് എന്നും നോക്കാം...
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയിലെ വ്യാഴം-ചൊവ്വ സംയോഗം അനുഗ്രഹമായിരിക്കും. ഏറെ നാളായി ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്ക് സമാനതകളില്ലാത്ത നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. കാരണം ഭാഗ്യദേവതയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴുമുണ്ടായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വലിയ പിന്തുണ ലഭിക്കും.
ധനു
കര്‍ക്കടകം രാശിയിലെ വ്യാഴം-ചൊവ്വ സംയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും എന്ന് കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളടക്കം സന്ദര്‍ശിക്കാനുള്ള അവസരം വന്നെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാനും സാധ്യതയുണ്ട്. ഉന്നത മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയിലെ വ്യാഴം-ചൊവ്വ സംയോഗം ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. അതിലൂടെ സാമ്പത്തികമായി വലിയ ഉന്നതിയിലെത്താനാകും. മുന്‍കാല നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിതമായി വലിയൊരു തുക കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം കൊയ്യാം. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.


Click it and Unblock the Notifications
