Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും.. ബംപര്‍ ലോട്ടറി പോലും അടിച്ചേക്കാം, ഭാഗ്യദേവത തൊട്ടരികെ; ഈ രാശിക്കാരാണോ നിങ്ങള്‍

ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അവയുടെ രാശി മാറ്റത്തിനും ഏറെ പ്രാധാന്യമുണ്ട്. ഓരോ വ്യക്തിയുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങളെ ഗ്രഹങ്ങളുടെ രാശി മാറ്റം കൂടി അടിസ്ഥാനപ്പെടുത്തിയാണ് ജ്യോതിഷം നിര്‍ണയിക്കുന്നത്. പുതുവര്‍ഷം തുടങ്ങാന്‍ ഇനി വെറും നാല് ദിവസം കൂടിയെ ഉള്ളൂ. 2023 ജനുവരി മാസത്തില്‍ തന്നെ പ്രധാനപ്പെട്ട ഒരു രാശി മാറ്റം സംഭവിക്കാന്‍ പോവുകയാണ്.

2023 ജനുവരി 13 ന് ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ ആണ് സഞ്ചരിക്കുക. ഇത് വഴി ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് കൈവരാന്‍ പോകുന്നത്. ചൊവ്വ ഗ്രഹത്തെ ധൈര്യം, ഊര്‍ജ്ജം, ഭൂമി എന്നിവയുടെ കാരകനായിട്ടാണ് ജ്യോതിഷത്തില്‍ കണക്കാക്കി വരുന്നത്. മേടം, വൃശ്ചികം രാശികളുടെ അധിപനാണ് ചൊവ്വ. പുതുവര്‍ഷം പിറന്ന് രണ്ടാമത്തെ ആഴ്ച പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിച്ച് തുടങ്ങും.

1

ഇതുവഴി അഞ്ച് രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങളാണ് വരാന്‍ പോകുന്നത്. നിലവില്‍ ഇടവം രാശിയില്‍ തന്നെയാണ് ചൊവ്വ സഞ്ചരിക്കുന്നത്. എന്നാല്‍ ഇടവ രാശിയില്‍ വക്രഗതിയില്‍ ആണ് സഞ്ചരിക്കുന്നത് എന്ന് മാത്രം. ഈ ചലനം നേര്‍രേഖയിലേക്ക് മാറുന്നതോടെ 12 രാശിക്കാരിലും വലിയ നേട്ടങ്ങള്‍ നല്‍കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് മറ്റ് രാശിക്കാരേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് പരിശോധിക്കാം

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ നേര്‍രേഖ പാത സഞ്ചാരം വലിയ നേട്ടങ്ങള്‍ കൊണ്ട് വരും. ഇടവം രാശിയില്‍ തന്നെയാണ് ചൊവ്വ ജനുവരി 13 മുതല്‍ നേര്‍രേഖയില്‍ സഞ്ചരിച്ച് തുടങ്ങുന്നത്. ഏറെ നാളായി മനസില്‍ കൊണ്ട് നടന്ന ആഗ്രഹം നിറവേറ്റാന്‍ സാധിക്കും. കഠിനാധ്വാനത്തിനുള്ള ഫലങ്ങള്‍ വന്ന് തുടങ്ങും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച സമയമാണ്. വിവാഹകാര്യങ്ങളിലെ തടസം നീങ്ങികിട്ടും.

3

കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. വീട്ടില്‍ ഐശ്വര്യം വന്ന് ചേരും. ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ തേടിയെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്കും പുതുവര്‍ഷം ഭാഗ്യവര്‍ഷമായിരിക്കും. ചൊവ്വ വക്രരേഖ വിട്ട് നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നതോടെ ചിങ്ങം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. തൊഴിലിടത്തില്‍ മികച്ച അന്തരീക്ഷം രൂപപ്പെടും. പുതിയ സൗഹൃദങ്ങള്‍ ലഭിക്കും. ശമ്പളം വര്‍ധിക്കാനും തത്ഫലമായി പുതിയ വാഹനം വാങ്ങാനും സാധ്യത കാണുന്നുണ്ട്. സമൂഹത്തില്‍ പ്രശസ്തി കൈവരും

വൃശ്ചികം

വൃശ്ചികം

ചൊവ്വ വക്രരേഖ വിട്ട് നേര്‍രേഖയിലൂടെ ഇടവം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ഏറ്റവും സൗഭാഗ്യം ലഭിക്കാന്‍ പോകുന്നത് വൃശ്ചികം രാശിക്കാര്‍ക്ക് ആണ്. വൃശ്ചികരാശിക്കാര്‍ക്ക് തൊഴില്‍പരമായി മികച്ച സമയമാണ് കാത്തിരിക്കുന്നത്. എല്ലാ നേട്ടങ്ങളിലും ഭാഗ്യത്തിന്റെ കൈയൊപ്പ് കൂടിയുണ്ടാകും. വീട് നിര്‍മാണം പെട്ടെന്ന് പൂര്‍ത്തിയാക്കാനാകും. വില പിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും. സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടാന്‍ സാധ്യത കാണുന്നു. നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും.

ധനു

ധനു

ധനു രാശിക്കാര്‍ക്കും പുതുവര്‍ഷത്തില്‍ ഭാഗ്യം കടാക്ഷിക്കും. ചൊവ്വ വക്രരേഖ വിട്ട് നേര്‍രേഖയിലൂടെ ഇടവം രാശിയില്‍ സഞ്ചരിക്കുന്നത് ധനു രാശിക്കാര്‍ക്ക് ഗുണപരമാകും. സ്വര്‍ണം, വെള്ളി, ഡയമണ്ട് പോലുള്ള ആഭരണ ശേഖരണം വര്‍ധിക്കും. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ച് അനുകൂല വിധി സമ്പാദിക്കും. ഇതുവഴി വലിയ അളവിലുള്ള സ്വത്തുക്കള്‍ വന്ന് ചേരും.

7

ജോലിയില്‍ മികച്ച വിജയം കൈവരിക്കാം. ഉയര്‍ന്ന ശമ്പളത്തോടെ മികച്ച ജോലി തേടിയെത്തും. വിദേശയാത്രക്ക് സാധ്യത കാണുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ വിജയം സ്വന്തമാക്കാം. പുത്തന്‍ പരീക്ഷണങ്ങള്‍ തുടരുക. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും.

മീനം

മീനം

മീനം രാശിക്കാരേയും കാത്ത് പുതുവര്‍ഷത്തില്‍ ഭാഗ്യമിരിപ്പുണ്ട്. ചൊവ്വ വക്രരേഖ വിട്ട് നേര്‍രേഖയിലൂടെ ഇടവം രാശിയില്‍ സഞ്ചരിക്കുന്നത് വഴി മീനം രാശിക്കാര്‍ക്ക് അഭൂതപൂര്‍വമായ ഭാഗ്യം കൊണ്ട് വരും. മീനം രാശിക്കാരുടെ മുന്‍കോപം കുറയും. ഇത് വഴി നല്ല ബന്ധങ്ങള്‍ മീനം രാശിക്കാരെ തേടിയെത്തു. ബിസിനിസ് രംഗത്തുള്ളവര്‍ക്ക് ഈ വ്യക്തിത്വ മാറ്റം കൊണ്ട് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.

9

കമ്പനി, വ്യവസായ സ്ഥാപന ഉടമകള്‍ക്ക് മികച്ച സമയമാണ്. ബംപര്‍ ലോട്ടറി പോലുള്ള ഭാഗ്യങ്ങളില്‍ പരീക്ഷണം നടത്താന്‍ പറ്റിയ സമയം കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. ബന്ധുക്കളില്‍ നിന്ന് അപ്രതീക്ഷിത സഹായം പ്രതീക്ഷിക്കാം. നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കിട്ടും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+