കൈയിലെത്താന്‍ പോകുന്നത് കണക്കില്ലാത്ത പണം.. ലക്ഷ്മീദേവി ഇനി ഇവര്‍ക്കൊപ്പം; ഈ രാശിക്കാരാണോ നിങ്ങള്‍

ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറി സഞ്ചരിക്കും. ഇതിനെ അടിസ്ഥാനാമാക്കിയാണ് ഒാരോ രാശിക്കാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത്. പുതുവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ ഓരോ ഗ്രഹങ്ങളും രാശി മാറ്റം നടത്തി കഴിഞ്ഞിട്ടുണ്ട്. ചില ഗ്രഹങ്ങള്‍ രാശി മാറ്റത്തിനായി തയ്യാറെടുക്കുകയുമാണ്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.

എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യമാണ് പ്രദാനം ചെയ്യുക. അത്തരത്തില്‍ ചൊവ്വ ഗ്രഹം ദിവസങ്ങള്‍ക്ക് മുന്‍പ് രാശി മാറിയിരുന്നു. ജനുവരി 13 ന് ആണ് ചൊവ്വ രാശി മാറിയത്. ഇടവം രാശിയിലാണ് ചൊവ്വ നിലവില്‍ സഞ്ചരിക്കുന്നത്. അതും ചൊവ്വയുടെ സഞ്ചാരം നേര്‍രേഖയിലും ആണ്. ഗ്രഹങ്ങളുടെ അധിപനാണ് ചൊവ്വ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

1

അതിനാല്‍ തന്നെ ജാതകപ്രകാരം ചൊവ്വ ശരിയായ സ്ഥാനത്ത് ആണെങ്കില്‍ അനിതര സാധാരണമായ ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് കൈവരുക. അത്തരത്തില്‍ അപൂര്‍വമായ ഭാഗ്യമാണ് നാല് രാശിക്കാര്‍ക്ക് ചൊവ്വയുടെ ഇടവം രാശിയിലേ നേര്‍രേഖാ സഞ്ചാരം വഴി കൈവന്നിരിക്കുന്നത്. ജ്യോതിഷ പ്രകാരം ചൊവ്വ ഗ്രഹം ധൈര്യത്തിന്റെയും ഭൂമിയുടെയും കാരകനാണ് എന്നാണ് വിശ്വാസം.

2

അതിനാല്‍ ചൊവ്വയുടെ നേര്‍രേഖയിലുള്ള സഞ്ചാരം ശുഭഫലങ്ങള്‍ ആണ് പ്രദാനം ചെയ്യുന്നത്. ജനുവരി 13 ചൊവ്വാഴ്ച, പുലര്‍ച്ചെ 4:25 മുതല്‍ ആണ് ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയത്. ഒക്ടോബര്‍ 30 വരെ ചൊവ്വ ഇങ്ങനെയാണ് സംക്രമിക്കുക. ഇതുവഴി നാല് രാശിക്കാരെ കാത്തിരിക്കുന്നത് അപാരമായ അനുഗ്രഹവും ധനലാഭവും ആണ്. ചൊവ്വയുടെ നേര്‍രേഖാ സഞ്ചാരം തുണക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ ഇടവം രാശിയിലേ നേര്‍രേഖാ സഞ്ചാരം വലിയ ഭാഗ്യം കൊണ്ടുവരും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനില്‍ക്കും. ഭാഗ്യദേവത ഇക്കാലയളവില്‍ മേടം രാശിക്കാരുടെ കൂടെ തന്നെ ഉണ്ടാകും. അതിനാല്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഏതൊരു ജോലിയിലും പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ഫലം കാണാനാകും. മേടം രാശിക്കാര്‍ അത്യുത്സാഹികളായി കാണപ്പെടും

4

സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. അതിനാല്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യം കൈവരും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഉചിതമായ സമയമാണ്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാനും അതുവഴി സമൂഹത്തില്‍ നിന്ന് ആദരവ് സമ്പാദിക്കാനും സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം

മിഥുനം

ചൊവ്വയുടെ ഇടവം രാശിയിലേ നേര്‍രേഖാ സഞ്ചാരം മിഥുനം രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. പ്രണയ ബന്ധങ്ങള്‍ കൂടുതല്‍ തീവ്രമാകും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വീട്ടുകാര്‍ക്കൊപ്പം വിദേശ യാത്രക്കും തീര്‍ത്ഥയാത്രക്കും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

6

ജീവിത പങ്കാളിയുമായി പുതിയ സംരംഭം തുടങ്ങാനും തുടക്കത്തില്‍ തന്നെ അതില്‍ നിന്ന് അനുകൂല ഫലങ്ങള്‍ ആര്‍ജിക്കാനും സാധിക്കും. വീട്ടിലേക്കായി ആഡംബര വസ്തുക്കള്‍ വാങ്ങും. സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാക്കാലമായതിനാല്‍ പഠനത്തിന് കൂടുതല്‍ സമയം മാറ്റി വെക്കണം. കടങ്ങള്‍ എല്ലാം തീര്‍ക്കാന്‍ സാധിക്കും.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ചൊവ്വയുടെ ഇടവം രാശിയിലേ നേര്‍രേഖാ സഞ്ചാരം അനുകൂല ഫലങ്ങള്‍ നല്‍കും. ഇവര്‍ക്കൊപ്പം ലക്ഷ്മി ദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും. അതിനാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനത്തില്‍ രണ്ടിരട്ടിയോളം വര്‍ധനക്ക് സാധ്യത കാണുന്നു. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും. ആഭരണങ്ങള്‍ വാങ്ങിക്കാനുള്ള സാധ്യതയും കാണുന്നു. സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും.

8

വീട്ടില്‍ ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുള്ളതിനാല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കും സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ എത്താനാകും. ബിസിനസ് രംഗത്തെ പുത്തന്‍ പരീക്ഷണങ്ങള്‍ വിജയത്തില്‍ എത്തുന്ന സമയമാണ്. അതിനാല്‍ ജോലിക്കാരുടെ ശമ്പള വര്‍ധന, ബോണസ് പോലുള്ള കാര്യങ്ങള്‍ തടസമില്ലാതെ പോകും. വ്യാപാര രംഗത്തുള്ളവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സമയമാണ് വന്നിരിക്കുന്നത്.

കര്‍ക്കിടകം

കര്‍ക്കിടകം

ചൊവ്വയുടെ ഇടവം രാശിയിലേ നേര്‍രേഖാ സഞ്ചാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് അഭൂതപൂര്‍വമായ ഭാഗ്യം സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പാക്കേജില്‍ ജോലി ലഭിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പെട്ടെന്ന് ലഭ്യമാകും. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പാതി വഴിയില്‍ മുടങ്ങിപ്പോയ വീട് നിര്‍മാണം ശരവേഗത്തില്‍ പൂര്‍ത്തിയാകും. ലക്ഷ്മീ ദേവിയുടെ കടാക്ഷം സാമ്പത്തിക സ്ഥിതി മാറ്റി മറിക്കും.

10


കര്‍ക്കിടകം രാശിക്കാര്‍ ഇക്കാലത്ത് ജോലിസ്ഥലത്ത് അധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കുകയും നല്ല അന്തരീക്ഷത്തില്‍ ജോലി ചെയ്യുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സന്തോഷവും വര്‍ധിക്കും. പുതിയ വാഹനം വാങ്ങാനും അതുമായി ദീര്‍ഘയാത്ര നടത്താനും സാധിക്കും. ചിട്ടി പോലുള്ള നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കൈവരിക്കാന്‍ സാധിക്കും. സന്താനഭാഗ്യം കൈവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+