ഒരാഴ്ചയ്ക്കുള്ളില്‍ ജീവിതം മാറിമറിയും.. ആഡംബര ജീവിതം കാത്തിരിക്കുന്നു! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ നിശ്ചിത ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം നിമിത്തം അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് ദോഷകരമായെന്നും വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൊവ്വ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ നല്ലതായിരിക്കും. എന്നാല്‍ അശുഭസ്ഥാനത്താണ് ചൊവ്വ വിരാജിക്കുന്നതെങ്കില് വലിയ ദോഷങ്ങളും വന്ന് ചേരാം. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ചൊവ്വയുടെ സഞ്ചാരത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്.
നിലവില്‍ അവിട്ടം നക്ഷത്രത്തിലുള്ള ചൊവ്വ മാര്‍ച്ച് 3 ന് ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. വേദ ജ്യോതിഷമനുസരിച്ച് രാഹുവാണ് ശതഭിഷ നക്ഷത്രമായ ചതയത്തെ ഭരിക്കുന്നത്. നിഗൂഢത, ഗവേഷണം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ, പെട്ടെന്നുള്ള മാറ്റം എന്നിവയുടെ പ്രതീകമായിട്ടാണ് ചതയം നക്ഷത്രത്തെ കണക്കാക്കുന്നത്. ഊര്‍ജ്ജം, ധൈര്യം, ഭൂമി, തൊഴില്‍, വീര്യം എന്നിവയുടെ ഘടകമായ ചൊവ്വ ചതയത്തിലെത്തുന്നത് ജ്യോതിഷപരമായി പ്രധാനമാണ്.
അതിനാല്‍ തന്ന ചൊവ്വയുടെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് മാത്രം ഇതുകൊണ്ട് വലിയ ഗുണാനുഭവങ്ങള്‍ നേടാനാകും. കൂടാതെ അവരുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ ചതയം നക്ഷത്രത്തിലേക്കുള്ള മാറ്റം ഏറെ ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി പലവഴിക്ക് പണം കൈയിലെത്തും. ഇത്് നിങ്ങളെ സാമ്പത്തികമായി ഉന്നമനത്തിലേക്ക് നയിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ക്ക് പുനരാരംഭിക്കുകയും വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ബിസിനസുകാര്‍ക്ക് നേട്ടമുണ്ടാകാന്‍ സാധ്യത.
ധനു
ചൊവ്വയുടെ ചതയം നക്ഷത്രത്തിലേക്കുള്ള മാറ്റം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യം നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. മുന്‍കാല നിക്ഷപങ്ങളില്‍ നിന്ന് ലാഭം നേടാനും അപ്രതീക്ഷിത വരുമാന സ്രോതസുകള്‍ സൃഷ്ടിക്കാനും സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടനത്തിനും പോകാനും അവസരമുണ്ടാകും.
കുംഭം
ചൊവ്വയുടെ ചതയം നക്ഷത്രത്തിലേക്കുള്ള മാറ്റം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കരിയറില്‍ വലിയ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. പുതിയ ബിസിനസ് തേടുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
-
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില












Click it and Unblock the Notifications