കാത്തിരുന്ന രാജയോഗം വന്നെത്തി.. ഇനി ആഡംബരജീവിതം, കൈനിറയെ പണം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ നക്ഷത്രങ്ങളും മാറാറുണ്ട്. ഗ്രഹങ്ങളുടെ ഈ സ്ഥാന മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ നക്ഷത്രങ്ങള്‍ മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂലഫലങ്ങളായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വ ശുഭസ്ഥാനത്താണെഘങ്കില്‍ അവര്‍ക്ക് ഗുണകരമായ ഒട്ടേറെ നേട്ടങ്ങള്‍ ലഭിക്കും. എന്നാല്‍ അശുഭസ്ഥാനത്താണ് ചൊവ്വ നിലകൊള്ളുന്നതെങ്കില്‍ വലിയ ദോഷങ്ങളുമുണ്ടാകും.

നിലവില്‍ പുണര്‍തം നക്ഷത്രത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 12 ന് ചൊവ്വ ശനിയുടെ നക്ഷത്രമായ പൂയത്തിലേക്ക് പ്രവേശിക്കും. രാവിലെ 6: 32 നാണ് ചൊവ്വ പൂയം നക്ഷത്രത്തില്‍ പ്രവേശിക്കുന്നത്. ഇതിലൂടെ മംഗള-പുഷ്യയോഗം രൂപപ്പെടും. ഇത് ജ്യോതിഷ പ്രകാരം സവിശേഷമായ ഒരു രാജയോഗമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി നേട്ടം കൊയ്യാനാകുക എന്ന് നോക്കാം.
കന്നി
പൂയം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം വഴി രൂപപ്പെടുന്ന മംഗള-പുഷ്യയോഗം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. അപ്രതീക്ഷിത ധനലാഭം, പുതിയ തൊഴില്‍ അവസരങ്ങള്‍, സമ്പത്ത് ഇരട്ടിക്കല്‍ തുടങ്ങിയ ഭാഗ്യങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും.
മീനം
പൂയം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം വഴി രൂപപ്പെടുന്ന മംഗള-പുഷ്യയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ഉറപ്പാണ്. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.
കര്‍ക്കടകം
പൂയം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം വഴി രൂപപ്പെടുന്ന മംഗള-പുഷ്യയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. പ്രണയവും ദാമ്പത്യവും സന്തോഷകരമായിരിക്കും. ബിസിനസ് രംഗത്ത് വലിയ ഉയര്‍ച്ചയുണ്ടാകും.












Click it and Unblock the Notifications