കൈ നിറയെ പണം, വരുമാനം മൂന്നിരട്ടി കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. കാരണം ഗ്രഹങ്ങളുടെ സ്ഥാനത്തിന് ഒരു വ്യക്തിയുടെ ജീവിത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഓരോ ഗ്രഹവും കാലാകാലങ്ങളില്‍ രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും.
എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യമായിരിക്കും ഇത്തരം ഗ്രഹസംക്രമണങ്ങള്‍ സമ്മാനിക്കുന്നത്. ജ്യോതിഷത്തില്‍ ചൊവ്വ ഗ്രഹത്തെ ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കിയിരിക്കുന്നത്. വിവാഹം, ധൈര്യം, ധീരത, ഭൂമി മുതലായവയുടെ ഘടകമാണ് ചൊവ്വ എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ ചൊവ്വ സംക്രമിക്കുമ്പോഴെല്ലാം വിവിധ രാശിക്കാരില്‍ അത് വ്യത്യസ്ത തരത്തില്‍ സ്വാധീനം ചെലുത്തും.

നിലവില്‍ മിഥുനം രാശിയില്‍ ആണ് ചൊവ്വ സംക്രമണം നടത്തുന്നത്. എന്നാല്‍ അധികം വൈകാതെ അതായത് മേയ് 10 ന് ചൊവ്വ കര്‍ക്കടകം രാശിയിലേക്ക് എത്തും. മെയ് 10 ന് ഉച്ചയ്ക്ക് 1:44 ന് ആണ് ചൊവ്വ കര്‍ക്കടക രാശിയില്‍ പ്രവേശിക്കുന്നത്. ശേഷം ഈ വര്‍ഷം ജൂലൈ 1 വരെ കര്‍ക്കടകം രാശിയില്‍ ആയിരിക്കും ചൊവ്വ ഗ്രഹത്തിന്റെ സഞ്ചാരം. ഇത് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും
മേടം
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. മേടം രാശിയുടെ അധിപനാണ് ചൊവ്വ. അതിനാല്‍ തന്നെ മേടം രാശിക്കാര്‍ക്ക് ഇത് വലിയ നേട്ടം ആണ് സമ്മാനിക്കുക. ഇക്കാലയളവില്‍ ഇവരുടെ വരുമാനം വര്‍ധിക്കും. അതിനാല്‍ തന്നെ കുടുംബത്തിന്റെ ആകെ സാമ്പത്തിക സ്ഥിതി വലിയ ഉന്നതിയില്‍ എത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
നിങ്ങളുടെ ജോലിയില്‍ ആളുകള്‍ ആകൃഷ്ടരാകും. ഇതിന്റെ ഗുണം നിങ്ങളുടെ കരിയറില്‍ പ്രതിഫലിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രതിഫലിക്കും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളായി കാത്തിരിക്കുന്ന സന്താനഭാഗ്യം നിങ്ങളെ തേടിയെത്തും.
കന്നി
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ സംക്രമണം കന്നി രാശിക്കാരിലും മെച്ചപ്പെട്ട ഫലങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ ഇതുവരെ അഭിമുഖീകരിച്ച പ്രതിസന്ധി വിട്ടൊഴിയും. കുടുംബത്തിലെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് സന്തോഷകരമായ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും.
ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം ലഭിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയില്‍ വന്ന് ചേരും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. എല്ലാത്തരം വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കും.
കുംഭം
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് അനുകൂല ഫലം സൃഷ്ടിക്കും. കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത ഏറെയാണ്. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കാന്‍ സാധ്യത കൂടുതലാണ്. വിദേശ യാത്രക്ക് സാധ്യത കാണുന്നു.












Click it and Unblock the Notifications