കൈനിറയെ സ്വര്‍ണവും പണവും, പുതിയ കാര്‍ വീട്ടുമുറ്റത്തെത്തും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാരില്‍ ഗ്രഹങ്ങളുടെ രാശി മാറ്റം മോശം ഫലമായിരിക്കും സൃഷ്ടിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായിരിക്കും.
ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ കര്‍ക്കടകം രാശിയില്‍ ആണ് ചൊവ്വ വിരാജിക്കുന്നത്. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അമൂല്യമായ ഭാഗ്യങ്ങള്‍ സമ്മാനിക്കുന്നതാണ്. ജൂലൈ 1 അര്‍ധരാത്രി വരെ ചൊവ്വ കര്‍ക്കടകം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഇതിന് ശേഷം ചൊവ്വ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും.

കര്‍ക്കടകത്തിലെ ചൊവ്വയുടെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകും. ചില രാശിക്കാര്‍ക്ക് ഈ സംക്രമണം ശുഭകരമായ ഫലങ്ങള്‍ ആണ് നല്‍കുക. ഇവര്‍ക്ക് ധാരാളം പണവും പുരോഗതിയും ഇക്കാലയളവില്‍ ലഭിക്കും. ചൊവ്വയുടെ സംക്രമണം കാരണം ഏതൊക്കെ രാശികള്‍ക്കാണ് നേട്ടമുണ്ടാകുന്നത് എന്ന് നോക്കാം.
മേടം
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. മേടരാശിയുടെ അധിപന്‍ ചൊവ്വയാണ്. അതിനാല്‍ ചൊവ്വയുടെ സംക്രമണം ഏറെ ഗുണപരമാകുന്നത് മേടം രാശിക്കാര്‍ക്കായിരിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഉചിതമായ സമയമാണ്. മികച്ച ശമ്പളത്തോടെ പുതിയ ജോലി ലഭിക്കാന്‍ സാധ്യത കാണുന്നു.
വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. പിതൃസ്വത്ത് കൈയില്‍ വന്ന് ചേരും. പുതിയ വീട്ടിലേക്ക് താമസം മാറും. ഈ വീട്ടില്‍ ഐശ്വര്യദേവത കുടിയിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലിയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ മാറി കിട്ടും. ബിസിനസില്‍ വിജയം കൊയ്യാന്‍ സാധിക്കും.
കന്നി
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ സംക്രമണം കന്നി രാശിക്കാര്‍ക്ക് അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും.
തുലാം
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ സംക്രമണം തുലാം രാശിക്കാര്‍ക്ക് മികച്ച ഫലം സമ്മാനിക്കും. വിദേശത്ത് ജോലിക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തരാകാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.
മീനം
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ സംക്രമണം മീനം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. സ്വര്‍ണം, വെള്ളി തുടങ്ങിയ ആഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പുതിയ മാര്‍ഗങ്ങളിലൂടെ കൈയില്‍ പണമെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കും. ഏറെ നാളായി കുട്ടികളില്ലാത്തവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത.












Click it and Unblock the Notifications