കൈനിറയെ പണമെത്തും, രാജാവിനെ പോലെ വാഴാം, ഈ രാശിക്കാര്‍ക്ക് ലഭിക്കും സുവര്‍ണ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യം രാശിമാറ്റങ്ങള്‍ക്കുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഗ്രഹങ്ങളുടെ ഈ സംക്രമണം പലപ്പോഴും നേട്ടങ്ങളും അതുപോലെ മോശം കാര്യങ്ങളും നമുക്ക് സമ്മാനിക്കും. ചില രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹം തന്നെ ഇതിലുണ്ടാവും. ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമെന്നാണ്.
ഏപ്രില്‍ അവസാനത്തോടെ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും ശുക്രനും സംക്രമിക്കാന്‍ പോവുകയാണ്. ഏപ്രില്‍ 23ന് ചൊവ്വ മീനരാശിയിലേക്കും 25ന് ശുക്രന്‍ മേടരാശിയിലേക്കും പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. അവര്‍ ആരൊക്കെയാണൈന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് സമ്പത്തില്‍ ആറാടാനുള്ള അവസരമാണ് രാശിമാറ്റത്തിലൂടെ ലഭിക്കുക. കൈനിറയെ സമ്പത്ത് ഇവര്‍ക്ക് ലഭിക്കും. ചൊവ്വയുടെയും ശുക്രന്റെയും സംക്രമണം ഇവരെ രാജകീയമായ ജീവിതത്തിലേക്ക് നയിക്കും. ഭാഗ്യം ഇവരുടെ ജീവിതത്തില്‍ തെളിയും. ജോലി ചെയ്യുന്നവരാണെങ്കില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും.
അതുപോലെ സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വലിയ ലാഭം സ്വന്തമാക്കാനാവും. നിരവധി പ്രയോജനങ്ങള്‍ ഇതിലൂടെ ലഭിക്കും. വരുമാനം കുത്തനെ വര്‍ധിക്കും. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുകൂല സമയമാണ്. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞുനില്‍ക്കും. എന്തുകാര്യത്തിലും സൗഭാഗ്യങ്ങള്‍ മാത്രം മേടം രാശിക്കാര്‍ക്ക് ലഭിക്കും.
ഇടവം: ചൊവ്വ-ശുക്ര സംക്രമണം ഇടവം രാശിക്കാരുടെ ജീവിതത്തെ സമൃദ്ധിയിലേക്ക് നയിക്കും. ഐശ്വര്യം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും. പുരോഗതിയുടെ കാലമായിരിക്കും ഇവര്‍ക്ക് ഇനി അങ്ങോട്ട് ഉണ്ടാവുക. ഭാഗ്യം ഇവരുടെ ഒപ്പമുണ്ടാവും. എന്തുകാര്യത്തിലും അത് ഗുണകരമായിരിക്കും.
വലിയ സാമ്പത്തിക നേട്ടങ്ങളുടെ ഇവരുടെ ജീവിതത്തിലുണ്ടാവും. സമ്പത്ത് ഇരട്ടിയാവാനും ഇത് സഹായിക്കും. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം ഇഷ്ടം പോലെ സമ്പത്തും ഇവര്‍ക്ക് ലഭിക്കും.
കന്നി: ചൊവ്വയുടെ ശുക്രന്റെയും സംക്രമണം കന്നി രാശിക്കാര്‍ക്ക് ഏറെ പുരോഗതി സമ്മാനിക്കും. അനുകൂല സമയമാണ് ഈ രാശിക്കാര്‍ക്ക് വരാനിരിക്കുന്നത്. ശത്രുക്കളെല്ലാം ഈ കാലയളവില്‍ ഇല്ലാതാവും. കോടതി നടപടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും.
പഴയ രോഗങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. എന്തു തടസ്സങ്ങള്‍ ജീവിതത്തിലുണ്ടായാലും അതെല്ലാം മാറി കിട്ടുന്ന സമയമായിരിക്കും ഇവരെ കാത്തിരിക്കുന്നത്. ജീവിതത്തില്‍ ഏറെ നേട്ടങ്ങളും ഈ സമയം കന്നി രാശിക്കാര്‍ കൈവരിക്കും.
തുലാം: ഈ രാശിക്കാരുടെ ജീവിതം അടിമുടി മാറാന്‍ പോവുകയാണ്. നിങ്ങളുടെ ചെലവുകള്‍ ഈ സമയത്ത് കുറയാന്‍ സാധ്യത. അതോടൊപ്പം വരുമാനവും കാര്യമായി വര്‍ധിക്കും. ധനസമ്പാദനത്തിന് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവും. അതോടൊപ്പം കുടുംബ ജീവിതത്തില്‍ വലിയ സന്തോഷമുണ്ടാവും. രോഗങ്ങളുണ്ടെങ്കില്‍ അതും മാറും. ജോലിയിലും ബിസിനസിലും ആനുകൂല്യങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications