ഏപ്രിൽ അവസാനിക്കും മുമ്പ് ഈ രാശിക്കാരുടെ ഭാഗ്യം കുതിച്ചുയരും; ലോട്ടറി എടുത്തോളൂ, കയ്യിൽ പണമെത്തും
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും രാശി മാറും. ആ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. രണ്ട് രാശി മാറ്റങ്ങളാണ് ഈ ഏപ്രിൽ മാസത്തിൽ സംഭവിക്കാൻ പോകുന്നത്. അവ ഏതൊക്കെയാണെന്നും ഏതൊക്കെ രാശിക്കാർക്ക് ആണ് ഇത് ഗുണം ചെയ്യുക എന്നും നോക്കാം. ചൊവ്വയും ശുക്രനുമാണ് ഈ മാസത്തിൽ രാശി മാറ്റം നടത്തുന്നത്.
ഗ്രഹങ്ങളുടെ അധിപൻ എന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ഏപ്രിൽ 23 ന് ചൊവ്വ മീന രാശിയിലേക്കും ഏപ്രിൽ 25 ന് ശുക്രൻ മേടരാശിയിലേക്കും പ്രവേശിക്കും. മേടം, വൃശ്ചികം എന്നിവയുടെ അധിപനാണ് ചൊവ്വ. അത് കൊണ്ട് തന്നെ രണ്ട് ഗ്രഹങ്ങളുടെയും സംക്രമണം നാല് രാശിക്കാർക്ക് ശുഭകരം ആയിരിക്കും.

മേടം: മേടം രാശിക്കാരുടെ ഭാഗ്യം തെളിയും. ജോലി ചെയ്യുന്നവർക്കും സ്വന്തമായി ബിസിനസ്സ് സ്ഥാപനങ്ങൾ നടത്തുന്നവർക്കും ഈ സംക്രമണത്തിൽ നിന്ന് ഏറെ ഗുണങ്ങൾ ലഭിക്കുന്നതാണ്. ഈ രാശിക്കാർക്ക് തൊഴിൽ രംഗത്ത് ഒരുപാട് ഉയർച്ചയും നേട്ടങ്ങളും ഉണ്ടാവും. എന്തുചെയ്താലും അത് അനുകൂലമാകുന്ന സമയമാണ്.
ഇടവം: ചൊവ്വയുടെയും ശുക്രന്റെയും സംക്രമണം ഇടവ രാശിക്കാർക്കും ഏറെ അനുകൂലമാണ്. ഈ രാശിക്കാർക്ക് സന്തോഷവും സമാധാനവും പുരോഗതിയും ഉണ്ടാവും. എല്ലാ കാര്യത്തിലും ഈ രാശിക്കാർക്ക് നല്ല നേരമാണ്. വളരെ കാലാമായി മനസ്സിൽ ഉള്ള ആഗ്രഹം നടപ്പിലാക്കാൻ സാധിക്കും. സാമ്പത്തികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
കന്നി: കന്നി രാശിക്കാർക്കും ഈ സംക്രമണം ഒരുപാട് നേട്ടങ്ങൾ ആണ് കൊണ്ടുവരാൻ പോവുന്നത്. ശത്രുക്കളെ കൊണ്ടുള്ള ദോഷം ഈ സമയത്ത് പരിഹരിക്കപ്പെടും. ഏറെ കാലായി നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നം ഈ സമയത്ത് പരിഹരിക്കപ്പെടും. ഈ രാശിക്കാരുടെ ജീവിത്തിൽ സന്തോഷം വന്നുചേരുന്ന നേരമാണ്.
തുലാം: ഈ രാശിക്കാർക്ക് ഇത് അനുകൂലമായ സമയമാണ്. ബിസിനസ്സ് രംഗത്ത് വലിയ നേട്ടം ഉണ്ടാകും. നിങ്ങൾക്ക് സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഈ സമയത്ത് പരിഹരിക്കപ്പെടുന്നതാണ്. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും.
ജോലിയിലും ബിസിനസ്സിലും ഉയർച്ചയുണ്ടാവും. കടങ്ങൾ മൊത്തത്തിൽ തീർക്കാൻ കഴിയും. സാമ്പത്തികമായി ഉയർച്ചയും ഉണ്ടാവും. എന്ത് ചെയ്യുമ്പോഴും ആലോചിച്ച് മാത്രം ചെയ്യുക. എടുത്തുചാട്ടം വേണ്ട.












Click it and Unblock the Notifications