എന്ത് ചെയ്താലും കൈ നിറയെ പണം.. പുതിയ കാര്‍ ഉടന്‍ വീട്ടിലെത്തും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ അവയുടെ രാശി മാറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അതിന്റെ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരില്‍ ഇത് അനിതര സാധാരണമായ നേട്ടങ്ങള്‍ ആണ് സമ്മാനിക്കുക.
ഈ വരുന്ന മേയ് രണ്ടിന് ഇത്തരത്തില്‍ ജ്യോതിഷപ്രകാരം വളരെ സവിശേഷമായ ഒരു ഗ്രഹ സംയോഗം നടക്കാന്‍ പോവുകയാണ്. ചൊവ്വയുടെയും ശുക്രന്റെയും സംയോഗം ആണ് നടക്കാന്‍ പോകുന്നത്. മിഥുനം രാശിയിയില്‍ ആണ് ഈ അപൂര്‍വ സംയോഗം നടക്കാന്‍ പോകുന്നത്. മിഥുനം രാശിയില്‍ നേരത്തെ തന്നെ ചൊവ്വ വിരാജിക്കുന്നുണ്ട്. മേയ് 2 ന് ഉച്ചയ്ക്ക് 1:46 ന് ശുക്രനും മിഥുന രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്.

അതിനാല്‍ പല രാശിക്കാര്‍ക്കും ഈ സഖ്യം ശുഭകരമായിരിക്കും. ബുധന്റെ രാശിയാണ് മിഥുനം. ഈ രാശിയില്‍ ചൊവ്വ - ശുക്ര ഗ്രഹങ്ങളുടെ സംയോഗം നടക്കുന്നത് വഴി ചില രാശിക്കാര്‍ വലിയ നേട്ടങ്ങള്‍ ആണ് തേടിയെത്താന്‍ പോകുന്നത്. മേയ് 10 ന് ശുക്രന്‍ കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കും. അതിനാല്‍ ഈ ഗ്രഹങ്ങളുടെ സംയോഗം സഖ്യം വെറും 8 ദിവസത്തക്ക് മാത്രമാണ് സംഭവിക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നോക്കാം
ഇടവം
മിഥുനം രാശിയിലെ ചൊവ്വ - ശുക്ര സംയോഗം ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ സമ്മാനിക്കും. ഇടവം രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ സംക്രമം നടക്കുക. അതിനാല്‍ തന്നെ ഈ രാശിക്കാരെ കാത്ത് വലിയ ഭാഗ്യങ്ങളാണ് ഉള്ളത്. വരുമാനത്തിനായി പുതിയ സ്രോതസുകള്‍ തുറക്കപ്പെടും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ പുരോഗതിയുടെ നാളുകളാണ് വരാന്‍ പോകുന്നത്. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. പ്രണയബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നത വിജയം തേടിയെത്തും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും.
മേടം
മിഥുനം രാശിയിലെ ചൊവ്വ - ശുക്ര സംയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. ഈ രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് ചൊവ്വ - ശുക്ര സംയോഗം നടക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ വ്യക്തിജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കി അധികം വൈകാതെ താമസം മാറും.
Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ര്‍ക്കും കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിജയം ലഭിക്കും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാന്‍ സാധിക്കും.
കന്നി
മിഥുനം രാശിയിലെ ചൊവ്വ - ശുക്ര സംയോഗം കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിയില്‍ ശുക്രന്‍ പത്താം ഭാവത്തിലും ചൊവ്വ എട്ടാം ഭാവത്തിലും ആണ് സംക്രമിക്കുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അതിനാല്‍ കന്നി രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങള്‍ തേടിയെത്തും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് സമ്പല്‍ സമൃദ്ധിയുടെ നാളുകളാണ് വരാന്‍ പോകുന്നത്.
കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാകും. അതിനാല്‍ പുതിയ ജോലികള്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാം. പഴയ വാഹനത്തിന് പകരം പുതിയ വാഹനം വാങ്ങും. കഠിനാധ്വാനത്തിന് പൂര്‍ണ്ണ ഫലം ലഭിക്കും. സമൂഹത്തില്‍ പ്രശസ്തിയും ആദരവും വര്‍ധിക്കും. ദാമ്പത്യ ജീവിതം ദൃഢമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications