കയ്യിൽ പണമെത്താൻ ഇനി ദിവസങ്ങളില്ല, ലോട്ടറി എടുത്തുവെച്ചോളൂ; ഈ രാശിക്കാർക്ക് ധനശക്തി രാജയോഗം
ജ്യോതിഷ പ്രകാരം ശുക്രൻ രാശിമാറാൻ പോവുകയാണ്. അത് പോലെ ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പടുന്ന ചാെവ്വയും ഒരു രാശിയിൽ 45 ദിവസമാണ് കഴിയുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ഈ മാർച്ച് മാസത്തിൽ രാശി മാറും. ഇതിലൂടെ രണ്ട് ഗ്രഹങ്ങളും കുടിച്ചേർന്ന് ധനശക്തി രാജയോഗം സൃഷ്ടിക്കപ്പെടുന്നതാണ്. ഈ രാജയോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാഗ്യകാലം വരാൻ പോകുന്നതെന്ന് നോക്കാം.
മേടം: ധനശക്തി രാജയോഗം മേട രാശിക്കാർക്ക് വളരെ നല്ല നേരം ആണ് കൊണ്ടെത്തിക്കുന്നത്. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങൾക്ക് പുരോഗതി വന്നുചേരുന്നതാണ്. ധനലാഭം ഉണ്ടാവും.

ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. ജോലി സ്ഥലത്ത് നിങ്ങളുടെ അദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും. വരുമാനവും കൂടും. പ്രൊമോഷന് സാധ്യത ഉണ്ട്. ബിസിനസ്സിൽ നല്ല നേരമാണ്. കടം കൊടുത്ത പണം തിരിച്ച് കിട്ടും.
മിഥുനം: ഈ രാശിക്കാർക്ക് ഇത് വളരെയേറെ ശുഭകരമായ നേരമാണ്. ഈ രാശിക്കാർക്ക് എന്ത് ചെയ്താലും അത് ശുഭകരമായി ഭവിക്കും. ഇതുവരെ ഉള്ള ജീവിതത്തെക്കാൾ മികച്ച ജീവിതം ലഭിക്കും. ആഡംബരത്തോടെ ജീവിക്കാം. ജോലിയിൽ സ്ഥാനക്കയറ്റം, പുതിയ അവസരങ്ങൾ എന്നിവ ലഭിക്കാൻ സാധ്യത. നിങ്ങൾക്ക് ബിസിനസ്സ് ഉണ്ടെങ്കിൽ ലാഭം വർദ്ധിക്കും. സാമ്പത്തികമായ പ്രശ്നങ്ങൾ തരണം ചെയ്യും. ധന നേട്ടം ഉണ്ടാകും. ഭാഗ്യം കൂടെ ഉണ്ടാകുന്നതാണ്.
കുംഭം; കുംഭം രാശിക്കാരുടെ മികച്ച സമയമാണ് വരുന്നത്. ഈ രാജയോഗത്തിലൂടെ ജീവിതം തന്നെ മാറിമറിയുന്നതാണ്. ജോലി സ്ഥലത്ത് നിങ്ങൾക്ക് ശുഭകരമായ കാര്യം നടക്കും. ഭാഗ്യം ഉള്ളത് കൊണ്ട് തന്നെ സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്. ജോലി അന്വേഷിക്കുന്നവർക്കാണെങ്കിൽ നല്ല ശമ്പളത്തോട് കൂടിയ ജോലി തന്നെ ലഭിക്കും.
ബിസിനസ്സ് രംഗത്താണെങ്കിൽ നല്ലൊരു ബിസിനസ്സ് കിട്ടും. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്. വീട്, വാഹനം എന്നിവ വാങ്ങാൻ അവസരം ഉണ്ടാവും. ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ട രാശിക്കാരായത് കൊണ്ട് തന്നെ സാമ്പത്തികമായ പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. ആത്മവിശ്വാസം വർദ്ധിക്കും. വളരെ ഭാഗ്യം നിറഞ്ഞ നേരമാണ്.












Click it and Unblock the Notifications