പുതിയ വീടും കാറും... പ്രണയിനിയെ തന്നെ വിവാഹം കഴിക്കും; സ്വപ്നം കണ്ട ജീവിതം യാഥാര്‍ത്ഥ്യമാകുന്നു
ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള മാറ്റത്തിനും സഞ്ചാര രേഖയിലെ വ്യതിയാനങ്ങള്‍ക്കും ഉദയാസ്തമയങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്.
ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്തര തരത്തിലായിരിക്കും എന്നും ജ്യോതിഷത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില രാശിക്കാരിലും നക്ഷത്രക്കാരിലും ഗ്രഹ സംക്രമണം അനുകൂലമായ സ്വാധീനും ചെലുത്തും. എന്നാല്‍ മറ്റ് ചില രാശിക്കാരിലും നക്ഷത്രക്കാരിലും ഗ്രഹ സംക്രമണം വിപരീതമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക എന്നാണ് പറഞ്ഞിരിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ശുക്രനും. സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് അസുരഗുരുവായ ശുക്രനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ അധിപനാണ് ചൊവ്വ. ഈ മാസം ചൊവ്വയുടെയും ശുക്രന്റെയും സംയോജനം സംഭവിക്കാന്‍ പോകുകയാണ്. മകരം രാശിയിലാണ് ചൊവ്വ-ശുക്ര മഹാസംഗമം നടക്കാന്‍ പോകുന്നത്.
ജ്യോതിഷപ്രകാരം അതീവ പ്രാധാന്യമുള്ള ഈ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി വലിയ നേട്ടങ്ങളാണ് വന്ന് ഭവിക്കാന്‍ പോകുന്നത്. സ്വപ്നം കണ്ട ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ആരൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മകരം രാശിയിലെ ചൊവ്വ-ശുക്ര മഹാസംഗമം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രയ്ക്കും യോഗമുണ്ടായിരിക്കും. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സര പരീക്ഷകളില്‍ മികച്ച വിജയം നേടാനാകും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.
തുലാം
മകരം രാശിയിലെ ചൊവ്വ-ശുക്ര മഹാസംഗമം തുലാം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. പുതിയ വാഹനം വാങ്ങിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം കൊയ്യും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. വരുമാനം വര്‍ധിക്കുന്നതിലൂടെ സാമ്പത്തിക ഭദ്രതയുണ്ടാകും.
ധനു
മകരം രാശിയിലെ ചൊവ്വ-ശുക്ര മഹാസംഗമം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലൂടെ ധാരാളം ധനം കൈയിലെത്താനുള്ള സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications