പൊന്നും പണവും കൈയിലേക്ക്.. മറ്റന്നാള്‍ മുതല്‍ രാജയോഗം; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു ശാഖയാണ് ജ്യോതിഷം. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുടെ ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ച് പ്രവചിക്കുന്ന ഒരു പുരാതന പാരമ്പര്യം എന്നാണ് ജ്യോതിഷത്തെ വിവക്ഷിക്കുന്നത്. ജ്യോതിഷ പ്രകാരം 9 ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ജാതകത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്.
ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് അത് ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വയും സൂര്യനും.
ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ചൊവ്വയാകട്ടെ ഗ്രഹങ്ങളുടെ അധിപനാണ്. ജനുവരി 16 ന് മകര രാശിയില്‍ ചൊവ്വയുടെയും സൂര്യന്റെയും സംയോഗം നടക്കാന്‍ പോകുകയാണ്. ഇത് ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളിലൊന്നായ മംഗളാദിത്യ യോഗത്തിന്റെ രൂപീകരണത്തിന് കാരണമാകും. ഇത് ചില രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
മകരം
മകരം രാശിയിലെ ചൊവ്വയുടെയും സൂര്യന്റെയും സംയോഗം വഴി രൂപപ്പെടുന്ന മംഗളാദിത്യ യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ആദ്യ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതിനാല്‍ ഏറ്റെടുക്കുന്ന ജോലികള്‍ മനോഹരമായി വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് കരിയറില്‍ ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
മീനം
മീനം രാശിക്കാര്‍ക്ക് മകരം രാശിയിലെ ചൊവ്വയുടെയും സൂര്യന്റെയും സംയോഗം വഴി രൂപപ്പെടുന്ന മംഗളാദിത്യ യോഗം അനുകൂലമായിരിക്കും. നിങ്ങളുടെ സംക്രമ ജാതകത്തിലെ വരുമാന ലാഭ ഭാവങ്ങളിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പിക്കാം. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.
മേടം
മകരം രാശിയിലെ ചൊവ്വയുടെയും സൂര്യന്റെയും സംയോഗം വഴി രൂപപ്പെടുന്ന മംഗളാദിത്യ യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ സംക്രമ ജാതകത്തിലെ കര്‍മ്മ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ കാലഘട്ടത്തില്‍ കരിയറില്‍ തിളങ്ങാനാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയം.












Click it and Unblock the Notifications