Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രിലില്‍ കാത്തിരിക്കുന്നത് അപൂര്‍വരാജയോഗം..! അളവറ്റ ധനം, ഈ രാശിക്കാര്‍ക്കിനി സൗഭാഗ്യപ്പെരുമഴ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Mangaladitya Rajyog 2026

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ചൊവ്വയും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ചൊവ്വയാകട്ടെ ഗ്രഹങ്ങളുടെ അധിപനാണ്. ഈ രണ്ട് ഗ്രഹങ്ങളും ഒരു രാശിയില്‍ ഒന്നിച്ചെത്തുന്നത് മംഗളാദിത്യയോഗത്തിന് കാരണമാകും. അതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. നിലവില്‍ സൂര്യന്‍ കുംഭം രാശിയില്‍ ആണ്.

മാര്‍ച്ച് 15 ന് സൂര്യന്‍ മീനം രാശിയിലേക്ക് പ്രവേശിക്കും ഏപ്രില്‍ 14 വരെ സൂര്യന്‍ മീനം രാശിയിലായിരിക്കും സഞ്ചരിക്കുന്നത്. ഇതിനിടെ ഏപ്രില്‍ രണ്ടിന് ചൊവ്വയും മീനം രാശിയിലേക്ക് എത്തും. അതുവഴി മീനം രാശിയില്‍ മംഗളാദിത്യയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് മാത്രം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...

മേടം

മീനം രാശിയിലെ സൂര്യ-ചൊവ്വ സംഗമം വഴി രൂപപ്പെടുന്ന മംഗളാദിത്യയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതത്തില്‍ നല്ല സമയത്തിന്റെ തുടക്കമാണിത്.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് മീനം രാശിയിലെ സൂര്യ-ചൊവ്വ സംഗമം വഴി രൂപപ്പെടുന്ന മംഗളാദിത്യയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. ബിസിനസ് വിപുലീകരിക്കാനും അനുകൂലമായ സമയമാണ്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കും.

ധനു

മീനം രാശിയിലെ സൂര്യ-ചൊവ്വ സംഗമം വഴി രൂപപ്പെടുന്ന മംഗളാദിത്യയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ ലാഭം നേടാനും സാധിക്കും. ദീര്‍ഘയാത്രകള്‍ വേണ്ടി വന്നേക്കാം.

കുംഭം

കുംഭം രാശിക്കാര്‍ക്ക് മീനം രാശിയിലെ സൂര്യ-ചൊവ്വ സംഗമം വഴി രൂപപ്പെടുന്ന മംഗളാദിത്യയോഗം അനുകൂലമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം തേടിയെത്തും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. എല്ലാ അര്‍ത്ഥത്തിലും മികച്ച സമയമാണ് നിങ്ങള്‍ക്കിത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+