Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനം കുമിഞ്ഞ് കൂടും... വില പിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും; ഈ രാശിക്കാര്‍ക്ക് അപൂര്‍വ ഭാഗ്യം

വളരെ അപൂര്‍വമായ ഭാഗ്യവര്‍ഷത്തിനാണ് മാര്‍ച്ച് മാസം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. അഞ്ച് പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ഈ മാസത്തില്‍ രാശി മാറുന്നത്.

venus

ഗ്രഹങ്ങളുടെ സംക്രമണത്തിന് ജ്യോതിഷത്തില്‍ വളരെ ഏറെ പ്രാധാന്യമാണ് ഉള്ളത്. ഓരോ രാശിക്കാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് ഗ്രഹങ്ങളുടെ രാശി മാറ്റമാണ്. പുതുവര്‍ഷം തുടങ്ങി മൂന്നാമത്തെ മാസത്തിലേക്ക് കടന്നിരിക്കുയാണ്. മാര്‍ച്ച് മാസത്തെ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട മാസമായാണ് ജ്യോതിഷം കണക്കാക്കുന്നത്. ശുഭകരമായ പല കാര്യങ്ങളും ഈ മാസത്തില്‍ സംഭവിക്കാന്‍ പോകുകയാണ്.

ഈ മാസത്തില്‍ മാത്രം അഞ്ച് പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് രാശി മാറാന്‍ പോകുന്നത്. ഇതിനാല്‍ ചില രാശിക്കാരുടെ ഭാഗ്യമാണ് തെളിയാന്‍ പോകുന്നത്. മാര്‍ച്ച് 22 മുതല്‍ ഛൈത്ര നവരാത്രി ആരംഭിക്കാന്‍ പോകുകയാണ്. മാര്‍ച്ച് 31 വരെ ഇത് തുടരും. ഇതിനിടയില്‍ മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 31 വരെ പല ഗ്രഹങ്ങളും രാശി മാറ്റുന്നുണ്ട്. അത് വഴി അസാധാരണമായ ഭാഗ്യമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്.

ഒറ്റ മാസത്തില്‍ സംഭവിക്കാന്‍ പോകുന്നത് അഞ്ച് ഗ്രഹങ്ങളുടെ സംക്രമണം

ഒറ്റ മാസത്തില്‍ സംഭവിക്കാന്‍ പോകുന്നത് അഞ്ച് ഗ്രഹങ്ങളുടെ സംക്രമണം

മാര്‍ച്ച് 12-ന് ശുക്രന്‍ മേടരാശിയില്‍ സംക്രമിക്കും. മാര്‍ച്ച് 13-ന് മിഥുന രാശിയില്‍ ആയിരിക്കും ചൊവ്വയുടെ സഞ്ചാരം. മാര്‍ച്ച് 15-ന് സൂര്യന്‍ മീനരാശിയില്‍ വിരാജിക്കും. മാര്‍ച്ച് 16 ന് ബുധന്‍ മീനരാശിയില്‍ ആയിരിക്കും സഞ്ചരിക്കുക. മാര്‍ച്ച് 31-ന് ബുധന്‍ മേടരാശിയിലും സംക്രമിക്കും. ഇത് ഓരോ രാശിക്കാരിലും സംക്രമിക്കുന്നത് വഴി വ്യത്യസ്തങ്ങളാണ് നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

സമ്പത്ത് നാലിരട്ടിയായി വര്‍ധിക്കും

സമ്പത്ത് നാലിരട്ടിയായി വര്‍ധിക്കും

മേടം രാശിയിലെ ശുക്രന്റെ സംക്രമണം മേടം, മിഥുനം, കര്‍ക്കടകം, ചിങ്ങം, തുലാം, മകരം രാശിക്കാര്‍ക്ക് അസാധാരണമായ ഭാഗ്യമാണ് സമ്മാനിക്കുക. ശുക്രനെ സുഖസൗകര്യങ്ങളുടേയും സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഘടകമായി ആണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഇക്കാലയളവില്‍ ഈ രാശിക്കാരുടെ സമ്പത്ത് നാലിരട്ടിയായി വരെ വര്‍ധിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

ബിസിനസില്‍ വന്‍ വളര്‍ച്ച

ബിസിനസില്‍ വന്‍ വളര്‍ച്ച

ബിസിനസ് രംഗത്ത് വന്‍ വളര്‍ച്ചയാണ് കാണാനാകുക. പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റും. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്ന തരത്തില്‍ ബിസിനസ് വിപുലപ്പെടും. ബിസിനസിലെ പുതിയ പരീക്ഷണങ്ങള്‍ വിജയത്തിലെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നുണ്ട്.

ആഗ്രഹിച്ചതെല്ലാം നടക്കും

ആഗ്രഹിച്ചതെല്ലാം നടക്കും

മിഥുനം രാശിയില്‍ ചൊവ്വ സംക്രമിക്കുന്നത് വഴി കന്നി, മീനം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ തേടിയെത്തും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. പിതൃസ്വത്ത് കൈയില്‍ വന്ന് ചേരും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളായി ആഗ്രഹിച്ചിരുന്ന കാര്യം സഫലമാകും. പങ്കാളിക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

വിവാഹം ഇനി മുടങ്ങില്ല

വിവാഹം ഇനി മുടങ്ങില്ല

ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. പരീക്ഷാക്കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം പഠനത്തിനായി മാറ്റി വെക്കണം.

ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും

ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും

സൂര്യന്‍ മീന രാശിയില്‍ സംക്രമിക്കുന്നത് വഴി വന്‍ ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്. ഇടവം, മിഥുനം, കര്‍ക്കടകം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ആണ് മീന രാശിയിലെ സൂര്യന്റെ സംക്രമണം അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കുക. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടെ പുതിയ ഓഫര്‍ വരും.

വ്യാപാരികള്‍ക്ക് വലിയ ലാഭം

വ്യാപാരികള്‍ക്ക് വലിയ ലാഭം

വീട് നിര്‍മാണത്തിലെ തടസങ്ങള്‍ മാറി കിട്ടും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏതൊരു പുതിയ കാര്യം ആരംഭികക്കുമ്പോഴും പങ്കാളിയില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും. വ്യാപാരികള്‍ക്ക് വലിയ ലാഭം കൊയ്യാന്‍ സാധിക്കും. കച്ചവടം നന്നായി നടത്താനും അത് വഴി ലാഭം നേടാനും സാധിക്കും.

ഈ രാശിക്കാര്‍ക്ക് ഉറപ്പായും ലോട്ടറിയടിക്കും

ഈ രാശിക്കാര്‍ക്ക് ഉറപ്പായും ലോട്ടറിയടിക്കും

ബുധന്‍ മീനരാശിയില്‍ സംക്രമിക്കുന്നത് വഴി വലിയ ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്. ബുധന്‍ മീനരാശിയില്‍ സഞ്ചരിക്കുന്നത് വഴി എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കാണാന്‍ കഴിയുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. തുലം, മകരം രാശിക്കാരുടെ ജീവിതം മാറി മറിയും. ഈ രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ ലോട്ടറി ഭാഗ്യം കടാക്ഷിച്ചേക്കും.

സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും

സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും

ലോട്ടറി എടുത്ത് ഭാഗ്യ പരീക്ഷണത്തിന് മുതിരാവുന്നതാണ്. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ വിമുഖത കാണിക്കരുത്. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിക്കും.

എന്ത് ചെയ്താലും വിജയം

എന്ത് ചെയ്താലും വിജയം

മേട രാശിയിലെ ബുധന്റെ സംക്രമണം വലിയ ഭാഗ്യം കൊണ്ടുവരും. മിഥുനം, കര്‍ക്കിടകം, തുലാം, ധനു, മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ആണ് മേട രാശിയിലെ ബുധന്റെ സംക്രമണം നേട്ടമായി തീരുക. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കും. നിങ്ങള്‍ ഏറ്റെടുക്കുന്ന ഏത് ജോലിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കഠിനാധ്വാനം കൈവിടാതിരിക്കുക.

പുതിയ വാഹനം

പുതിയ വാഹനം

ബിസിനസ് രംഗത്തുള്ളവരെ കാത്ത് വലിയ നേട്ടങ്ങള്‍ ആണ് വരാന്‍ പോകുന്നത്. ബിസിനസ് വിപുലപ്പെടും. പുതിയ പരീക്ഷണങ്ങള്‍ നേട്ടമായി വന്ന് തുടങ്ങും. പുതിയ വാഹനം വാങ്ങാനുള്ള ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും. വരുമാനം കുമിഞ്ഞ് കൂടും. വില പിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+