Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും.. തൊടുന്നതെല്ലാം പൊന്നാകും; ജനുവരി 12 മുതല്‍ ഇവരുടെ സമയം തെളിയും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് പന്ത്രണ്ട് രാശിക്കാരിലും വിവിധ തരത്തില്‍ സ്വാധീനിക്കപ്പെടും. ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ നക്ഷത്രവും മാറാറുണ്ട്. ഇതും എല്ലാ രാശിക്കാരേയും സ്വാധീനിക്കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ചൊവ്വയ്ക്ക് 45 ദിവസത്തെ സമയമാണ് ആവശ്യമുള്ളത്. അതുപോലെ ഒരു നിശ്ചിത കാലയളവിനുശേഷം ചൊവ്വ നക്ഷത്ര മാറ്റവും നടത്താറുണ്ട്. നിലവില്‍ തിരുവാതിര നക്ഷത്രത്തിലാണ് ചൊവ്വയുള്ളത്. ജനുവരി 12-ന് രാത്രി 11:52 ന് ചൊവ്വ പുണര്‍തം നക്ഷത്രത്തില്‍ പ്രവേശിക്കും.

astrology

ഏപ്രില്‍ 12 വരെ ചൊവ്വ ഇതേ രാശിയില്‍ തുടരും. വ്യാഴത്തിന്റെ നക്ഷത്രമാണ് പുണര്‍തം. 27 നക്ഷത്രങ്ങളില്‍ ഏഴാമത്തെ നക്ഷത്രമായ പുണര്‍തത്തിന്റെ രാശി മിഥുനമാണ്. വ്യാഴവും ചൊവ്വയും പരസ്പരം ശത്രു ഗ്രഹങ്ങളാണെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ ചില രാശിക്കാര്‍ക്ക് വലിയ ഗുണം ലഭിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മേടം

ചൊവ്വയുടെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ചൊവ്വ പ്രവേശിക്കുന്നത്. ഇതുവഴി അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

ചിങ്ങം

ചൊവ്വയുടെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ പ്രവേശിക്കുന്നത്. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്തൊരു ജോലി എന്ന സ്വപ്‌നം പൂവണിയും.

കുംഭം

ചൊവ്വയുടെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള പ്രവേശനം കുംഭം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ നല്‍കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപീകരിക്കപ്പെടും. പൂര്‍വിക സ്വത്തുക്കള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+