ശമ്പളം കൂടും.. 10 ദിവസത്തിനുള്ളില്‍ കൈനിറയെ പൊന്നും പണവും..; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്രത്തിലേക്കുള്ള പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ പ്രതിഫലിക്കുകയും ചെയ്യും.
എന്നാല്‍ ഇത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും ഗ്രഹ സംക്രമണം വലിയ ദോഷമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. വ്യക്തികളുടെ ജീവിതത്തില്‍ ഇവയ്ക്ക് വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവനാണ് ചൊവ്വ. ചൊവ്വ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം നവംബര്‍ മാസം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. നവംബര്‍ 1 മുതല്‍ ചൊവ്വ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. മാത്രമല്ല ചൊവ്വയുടെ അസ്തമയവും ഈ മാസം തന്നെയാണ് നടക്കുക. ചൊവ്വയുടെ ചലനത്തിലെ ഈ മാറ്റം ആര്‍ക്കൊക്കെയാണ് ഗുണം ചെയ്യുക എന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ വക്രഗതിയും അസ്തമയവും ഏറെ ഗുണം ചെയ്യും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം ലഭിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സര പരീക്ഷകളില്‍ വിജയം വരിക്കാനാകും.
തുലാം
ചൊവ്വയുടെ വക്രഗതിയും അസ്തമയവും തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉചിതമായ സമയമാണ് എന്ന് കാണുന്നു.
മകരം
ചൊവ്വയുടെ വക്ര ഗതിയും അസ്തമയവും മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ ഉന്നതിയിലെത്തും. അപ്രതീക്ഷിതമായി വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. വീട്ടില്‍ വിവാഹം പോലെ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെ വക്ര ഗതിയും അസ്തമയവും ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ജോലി സ്ഥലത്തെ അന്തരീക്ഷം മാറും. സുഹൃത്തുക്കള്‍ തമ്മിലുള്ള പിണക്കം മാറി പൂര്‍വാധികം ഐക്യത്തോടെ നിലകൊള്ളും.












Click it and Unblock the Notifications