ജോലിയും സമ്പത്തും നഷ്ടപ്പെടും, നിശ്ചയുറപ്പിച്ച വിവാഹം മുടങ്ങാനും സാധ്യത! ഇവര്‍ക്കിനി കഷ്ടകാലം..!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടേയും പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളുടേയും ജീവിതം ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ജ്യോതിശാസ്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിലൂടെ ഗണിച്ച് കണ്ടെത്താനാകും എന്നാണ് വിശ്വാസം.
ഗ്രഹനില, രാശി, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കുന്നത്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്.

ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക എന്ന് മാത്രം. ജ്യോതിഷ പ്രകാരം 27 ജന്മനക്ഷത്രങ്ങളാണ് ഉള്ളത്. ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍ എന്നിവ കൂടി പരിഗണിച്ചാണ് ജ്യോതിഷത്തില്‍ വ്യക്തികളുടെ ജീവിതത്തെ കുറിച്ച് ഗണിക്കുന്നത്.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശരിയല്ലെങ്കില്‍ ആണ് ചൊവ്വാദോഷം രൂപപ്പെടുന്നത്.
അതുപോലെ ചൊവ്വയുടെ സ്ഥാനചലനം പലപ്പോഴും വ്യക്തികളുടെ ജീവിതത്തില്‍ നെഗറ്റീവ് ഫലങ്ങള്‍ സൃഷ്ടിക്കാറുണ്ട്. നവംബറില്‍ ചൊവ്വയുടെ ചലനത്തില്‍ മാറ്റം സംഭവിക്കാന്‍ പോകുകയാണ്. നവംബര്‍ 1 മുതല്‍ ചൊവ്വ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇതിനൊപ്പം ചൊവ്വയുടെ അസ്തമയവും നവംബറില്‍ സംഭവിക്കും. ചൊവ്വയുടെ ചലനത്തിലെ ഈ മാറ്റം ഇനി പറയുന്ന രാശിക്കാരുടെ ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
മേടം
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ വക്രഗതി സഞ്ചാരവും അസ്തയവും വിപരീത ഫലമായിരിക്കും സമ്മാനിക്കുക. വലിയ ധനഷ്ടത്തിന് സാധ്യത കാണുന്നു. ബിസിനസില്‍ നല്ല ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വലിയ തിരിച്ചടി പ്രതീക്ഷിക്കാം. ജോലി സ്ഥലത്ത് സമ്മര്‍ദ്ദം അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടതായി വരും. ദീര്‍ഘ യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം.
കര്‍ക്കിടകം
ചൊവ്വയുടെ വക്രഗതി സഞ്ചാരവും അസ്തയവും കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും. ഗൃഹനിര്‍മാണം പാതിവഴിയില്‍ നിലയ്ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുടക്കുമുതല്‍ നഷ്ടം വന്നേക്കാം. കുടുംബത്തിലും പലവിധ പ്രശ്‌നങ്ങളുണ്ടാകും. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ കുറയും.
വൃശ്ചികം
ചൊവ്വയുടെ വക്രഗതി സഞ്ചാരവും അസ്തയവും വൃശ്ചികം രാശിക്കാര്‍ക്കും ദോഷങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ നഷ്ടം വരാന്‍ സാധ്യതയുള്ളതിനാല്‍ വരവ്- ചെലവ് കണക്കുകളില്‍ അതീവ ശ്രദ്ധ വേണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഗൃഹനാഥന്റെ ആരോഗ്യം മോശമായേക്കും. ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. നിശ്ചയുറപ്പിച്ച വിവാഹം മുടങ്ങാനും സാധ്യത.












Click it and Unblock the Notifications