ഈ രാശിക്കാരാണോ? കൈനിറയെ പണമെത്തും.... സമ്പത്ത് പലവഴിക്ക്, ആസ്തി ഇരട്ടിക്കും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളായി രാശി ചക്രത്തില്‍ മാറ്റം വരുത്താറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിശാസ്ത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഒരാളുടെ ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം എവിടെയാണ് എന്നതിനെ അനുസരിച്ചാണ് വ്യക്തികളുടെ ഗുണ-ദോഷങ്ങള്‍ നിര്‍വചിക്കപ്പെടുന്നത്. നിലവില്‍ ചൊവ്വ കര്‍ക്കടകം രാശിയില്‍ വക്രഗതിയില്‍ ആണ് സഞ്ചരിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും വിവിധ തരത്തില്‍ സ്വാധീനിക്കും എന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകും. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്നും എങ്ങനെയൊക്കെയാണ് അത് ഈ രാശിക്കാരില്‍ സ്വാധീനം ചെലുത്തുക എന്നും നമുക്ക് വിശദമായി പരിശോധിക്കാം.
മേടം
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. പാതിവഴിയില്‍ മുടങ്ങിപ്പോയ ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരും.
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാനാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതി ദര്‍ശിക്കാനാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് മികവ് പുലര്‍ത്താനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം അനുഭവിക്കും. സന്താനഭാഗ്യം കൈവരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും.
ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ ലാഭം കൊയ്യാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം കൈയിലെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.
കന്നി
കര്‍ക്കടകം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പുതിയ വീട്, വാഹനം എന്നിവ വാങ്ങാനുള്ള അവസരമുണ്ടാകും. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വിദേശത്ത് ഉന്നതപഠനം നടത്താന്‍ അവസരം ലഭിക്കും.












Click it and Unblock the Notifications