Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനയോഗം നിറഞ്ഞ് നില്‍ക്കും, നിക്ഷേപങ്ങള്‍ ഇരട്ടിയാവും, ഭാഗ്യം ഇവരെ പുരോഗതിയിലേക്ക് നയിക്കും

രാശി മാറ്റം ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തുന്നൊരു കാര്യമാണെന്ന് ജ്യോതിഷത്തില്‍ വിശ്വാസമുണ്ട്. നുംബര്‍ 16ന് ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിക്കുക. ഒരുപാട് പ്രത്യേകതകള്‍ ഇതിനുണ്ട്. പലര്‍ക്കും ഇത് വലിയ നേട്ടമായി മാറാനുള്ള അവസരവും, അതുപോലെ ചിലപ്പോള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാനും വരെ ഈ മാറ്റം സഹായിക്കും. കാരണം എല്ലാ ഗ്രഹങ്ങളുടെയും അധിപനായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്.

ഭൂമി, ശക്തി, ഊര്‍ജം, ധീരത എന്നീ ഗുണങ്ങളുടെ കാരണക്കാരനായ ഗ്രഹമാണ് ചൊവ്വ. മകരരാശിയില്‍ ചൊവ്വ ഉന്നതനും കര്‍ക്കടകത്തില്‍ ദുര്‍ബലനുമാണ്. ദീപാവലിക്ക് ശേഷമുള്ള ചൊവ്വയുടെ ഈ രാശിമാറ്റം പന്ത്രണ്ട് രാശികളെയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇതിന്റെ സ്വാധീനം കൂടുതല്‍ ശക്തമായി അനുഭവപ്പെടും. അതുകൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ സംഭവിക്കുമെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് തുടക്കത്തില്‍ ചൊവ്വയുടെ രാശിമാറ്റം പ്രതികൂലമായിരിക്കും. എന്നാല്‍ അത് അധിക കാലം ഉണ്ടാവില്ല. പിന്നീട് അത് മാറും. സാമ്പത്തികമായ നേട്ടങ്ങള്‍ തന്നെ ഇവരെ തേടിയെത്തും.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപിക്കുന്നത് ഗുണകരമാകും. ചൊവ്വ സംക്രമത്തിലൂടെ ഒരുപാട് നല്ല ഫലങ്ങള്‍ ലഭിക്കും. അതേസമയം വാഹനമോടിക്കുന്നവരാണെങ്കില്‍ അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായ സമയമാണിത്.

ഇടവം: ഈ രാശിക്കാര്‍ക്ക് സമ്മിശ്രമായ കാര്യങ്ങളാണ് രാശിമാറ്റം കാരണം സംഭവിക്കുക. ശത്രുക്കളുണ്ടെങ്കില്‍ അവരില്‍ നിന്ന് നിങ്ങളെ ചൊവ്വ സംരക്ഷിക്കും. ഇടവം രാശിക്കാര്‍ ഇപ്പോള്‍ നിക്ഷേപം നടത്താതിരിക്കുന്നതാണ് ഉചിതം.

അത്തരം നിക്ഷേപങ്ങളുണ്ടെങ്കില്‍ പണം നഷ്ടമാവുന്നതിന് കാരണമാകും. അതുപോലെ സ്വന്തം പിതാവിന്റെ ആരോഗ്യ ശ്രദ്ധിക്കുക. പിതാവുമായുള്ള തര്‍ക്കങ്ങള്‍ ഉണ്ടാവും. അത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

ചിങ്ങം:ഈ രാശിക്കാര്‍ക്ക് വലിയ പുരോഗതി കാത്തിരിക്കുന്നുണ്ട്. പുതിയ വാഹനവും വീടും ചൊവ്വയുടെ രാശിമാറ്റം കാരണം വാങ്ങാനുള്ള വഴിയൊരുങ്ങും. നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ വസ്തുവില്‍ നിക്ഷേപിക്കുക. ഉറപ്പായും നേട്ടങ്ങളുണ്ടാക്കും.

ബന്ധുജനങ്ങളുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാവും. അമ്മയുമായി തര്‍ക്കങ്ങള്‍ കടന്നുവരാം. ഈ സന്ദര്‍ഭത്തില്‍ ക്ഷമ പാലിക്കാന്‍ ശ്രമിക്കുക. പങ്കാളിയുമായുള്ള ബന്ധത്തിലും വിള്ളല്‍ വരാം.

മിഥുനം: ദീപാവലി നാളില്‍ ഗജകേസരി യോഗവും രൂപപ്പെടുന്നുണ്ട്. അതുകൊണ്ട് മിഥുന രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ പുരോഗതിയുടെ നാളുകളായിരിക്കും കാത്തിരിക്കുന്നത്. സ്ഥാനക്കയറ്റവും പുതിയ ജോലി വാഗ്ദാനങ്ങളും ലഭിക്കും. അതുപോലെ ബിസിനസുകളില്‍ പുത്തന്‍ ഓര്‍ഡറുകള്‍ തുടര്‍ച്ചയായി വന്ന് കൊണ്ടിരിക്കും.

നിങ്ങളുടെ അന്തസ്സും സ്ഥനവുമെല്ലാം ജോലിസ്ഥലത്ത് വര്‍ധിക്കും. കരിയറിനും നേട്ടമുണ്ടാവും. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലുമുണ്ടാവും. അവര്‍ സഹായിക്കാനും തയ്യാറായിരിക്കും.

ധനു: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നത്. വാഹനമോ ആഡംബര വസ്തുക്കളോ വാങ്ങാന്‍ സാധിക്കും. ബിസിനസില#് നിന്നും മികച്ച വിജയങ്ങളും നേടാനാവും.

ജോലി സമ്മര്‍ദവും കുറയും. കുടുംബത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാനാവും. തൊഴില്‍രഹിതരാണെങ്കില്‍ ഈ കാലയളവില്‍ അവര്‍ക്ക് ജോലി ലഭിക്കും. റിയല്‍ എസ്‌റ്റേറ്റില്‍ നിന്നുള്ള നേട്ടങ്ങളും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+