ഈ രാശിക്കാര്‍ക്ക് ശുക്രനടിച്ചു; ഇനി പണം കൊണ്ട് അമ്മാനമാടാം, വീട് കൊട്ടാരമാകും, രാജകീയ ജീവിതം
മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഈ രാശി മാറ്റം 12 രാശികളെയും ബാധിക്കും. ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായ നേട്ടങ്ങൾ ആയിരിക്കും സംഭവിക്കാൻ പോകുന്നത്.

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വളരെ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ലതും ദോഷകരവുമായി കാര്യങ്ങൾ നടക്കാൻ ഗ്രഹങ്ങളുടെ രാശി മാറ്റം ഒരു കാരണമാകും. ചില ഗ്രഹങ്ങൾ അതിൻറെ രാശിമാറുമ്പോൾ ചില രാശിക്കാർക്ക് ഗുണകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതേസമയം ചില ഗ്രങ്ങൾ രാശി മാറുമ്പോൾ ചിലർക്ക് ദോഷകരമായ കാര്യങ്ങൾ സംഭവിക്കും.
മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഈ രാശി മാറ്റം 12 രാശികളെയും ബാധിക്കും. ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായ നേട്ടങ്ങൾ ആയിരിക്കും സംഭവിക്കാൻ പോകുന്നത്. ചൊവ്വയുടെ രാശിമാറ്റം ഇതിൽ അഞ്ച് രാശികൾക്ക് വലിയ നേട്ടങ്ങളാണ് എത്തിക്കുന്നത്. ചൊവ്വയുടെ സംക്രമണത്തോടെ ജീവിതത്തിൽ ഭാഗ്യം തെളിയാൻ പോകുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..

സന്തോഷമുള്ള ഒരു കാര്യം സംഭവിക്കും..
ഇടവം: വ്യക്തിപരമായ ജീവിതത്തിലും തൊഴിൽ മേഖലയിലും ഈ രാശിക്കാർക്ക് വലിയ നേട്ടമാണ് ഉണ്ടാവാൻ പോകുന്നത്. എഞ്ചിനീയറിംഗ്, മറ്റ് സാങ്കേതിക മേഖലകളിൽ ഉള്ളവർക്ക് ചൊവ്വയുടെ സംക്രമം കൊണ്ട് നേട്ടമുണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് വളരെ നല്ല സമയമാണ്. സാമ്പത്തികമായി നേട്ടമുണ്ടാകും. നിങ്ങൾക്കൊപ്പം കുടുംബം പിന്തുണയോടെ നിൽക്കും.

സാമ്പത്തിക്കമായി നേട്ടം..
മിഥുനം: ഈ രാശിക്കാർക്ക് വളരെ നല്ല സമയമാണ്. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. സമ്പാദിക്കാനും സ്വത്തുക്കൾ നേടാനും ഈ സമയം ഏറെ നല്ലതാണ്. നിങ്ങൾ പങ്കാളിത്ത ബിസിനസ് ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം അതിന് പറ്റിയ സമയമാണ്. പുതിയ നിക്ഷേപങ്ങൾ നടത്താം, അതിൽ നിങ്ങൾക്ക് മോശമായി ഒന്നും സംഭവിക്കില്ല. കോടതി കാര്യങ്ങളിൽ അനുകൂല വിധിയുണ്ടാകും.

നിക്ഷേപിക്കാം..ആശങ്കവേണ്ട
ചിങ്ങം: നിലവിൽ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഈ സമയത്ത് അവസാനിക്കുന്നതാണ്. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. ചൊവ്വയുടെ സംക്രമണത്തോടെ, നിങ്ങളുടെ മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. നിക്ഷേപത്തിൽ ഈ സമയത്ത് നിങ്ങൾ പരീക്ഷണം നടത്താം. അത് നിങ്ങൾ പിന്നീട് ഗുണമുണ്ടാക്കും. അതേസമയം ഈ സമയത്ത് ശമ്പളം വർധിക്കും.

പ്രണയത്തിന് അനുകൂല സമയം...
തുലാം: ഈ രാശിക്കാർക്ക് പ്രണയകാര്യങ്ങൾക്ക് അനുകൂല സമയമാണ്. പ്രണയമുണ്ടെങ്കിൽ അത് വിജയകരമായി മാറും. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റിയ സമയം ഇതാണ്. പങ്കാളിയുടെ പിന്തുണ ഉണ്ടാവും. കുടുgംമബവുമായി യാത്ര പോകും. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകും..












Click it and Unblock the Notifications