Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമാനം ഇരട്ടിയാകും... സ്വത്തുക്കളെല്ലാം കൈയിലെത്തും, ഇവര്‍ക്കിനി സുവര്‍ണകാലം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതുപോലെ ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് 12 രാശിക്കാരുടേയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ആണ് കൊണ്ടുവരിക എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രകികൂലഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വളരെ അനുകൂലമായ കാലം സമ്മാനിക്കും. മേയ് അഞ്ചിന് ചന്ദ്രഗ്രഹണം സംഭവിച്ചിരിക്കുകയാണ്. ഇതിന് ശേഷം വലിയ മാറ്റമാണ് ജ്യോതിശാസ്ത്രപ്രകാരം ഗ്രഹങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് ചൊവ്വ സംക്രമണം.

astro

മേയ് പത്തിന് ചൊവ്വ കര്‍ക്കടക രാശിയില്‍ പ്രവേശിക്കുകയാണ്. ഒരാളുടെ ജാതകത്തില്‍ ചൊവ്വ ശരിയായ സ്ഥാനത്ത് സഞ്ചരിക്കുകയാണെങ്കില്‍ വലിയ ഗുണം ലഭിക്കും. ചന്ദ്രന്റെ രാശിയാണ് കര്‍ക്കടകം. ജൂലൈ ഒന്ന് വരെ ചൊവ്വ ഈ രാശിയിലായിരിക്കും സഞ്ചരിക്കുക. അതായത് 53 ദിവസം ചൊവ്വ കര്‍ക്കടക രാശിയില്‍ ഉണ്ടായിരിക്കും. ഇത് മൂലം ഗുണം ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

മേടം

ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സംക്രമണം മേടം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം ദൃഢമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പുതിയ വാഹനം വാങ്ങാന്‍ ഏറെ അനുയോജ്യമായ സമയമാണ്. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും.

ചിങ്ങം

ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ഇക്കൂട്ടരുടെ ആഗ്രഹങ്ങള്‍ സഫലമാകും. പഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലം. ജോലി സംബന്ധമായ ദീര്‍ഘയാത്രകള്‍ നടത്തേണ്ടി വരും. ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കും. എല്ലാവരില്‍ നിന്നും സ്‌നേഹവും സഹകരണവും മുന്നോട്ടുള്ള ജീവിതത്തില്‍ ലഭിക്കും.

കന്നി

ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സംക്രമണം കന്നി രാശിക്കാര്‍ക്കും അനുകൂലമാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അവസാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം കുന്നുകൂടും. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. പ്രണയബന്ധം വിവാഹത്തില്‍ കലാശിക്കും. ജോലിയിലും ബിസിനസിലും നല്ല അവസരങ്ങള്‍ തേടിയെത്തും. കാര്‍ഷിക രംഗത്തുള്ളവര്‍ക്കും നേട്ടം.

Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി

തുലാം

ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സംക്രമണം തുലാം രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കും. ഇത് നിങ്ങളുടെ പ്രൊമോഷനെ സ്വാധീനിക്കും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്കും ഗുണപരമാണ്. മത്സരപരീക്ഷകളില്‍ വിജയം നേടും. വില പിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര നടത്തിയേക്കാം.

കുംഭം

ചൊവ്വയുടെ കര്‍ക്കടകം രാശിയിലെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് അനുകൂലമണ്. ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പിതൃസ്വത്ത് കൈയില്‍ വന്ന് ചേരും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സാമ്പത്തികാവസ്ഥ കൂടുതല്‍ മെച്ചപ്പെടും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൈവരും. പുതിയ വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസം മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+