എന്ത് ചെയ്താലും കൈനിറയെ പണം, ആസ്തി രണ്ടിരട്ടിയായി വര്‍ധിക്കും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അതിന്റെ രാശി ചക്രം മാറ്റുന്നുണ്ട്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹങ്ങളുടെ രാശി മാറ്റം നിരവധി ഭാഗ്യനേട്ടങ്ങള്‍ പ്രദാനം ചെയ്യും.
ഗ്രഹങ്ങളില്‍ ചൊവ്വ ഗ്രഹത്തിന് വലിയ സ്ഥാനമാണ് ജ്യോതിഷികള്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ജ്യോതിഷപ്രകാരം ചൊവ്വയുടെ വിശേഷണം. അതിനാല്‍ ചൊവ്വയുടെ സഞ്ചാരത്തില്‍ വരുന്ന ഓരോ മാറ്റവും വളരെ പ്രധാനമാണ്. നിലവില്‍ ചിങ്ങം രാശിയില്‍ ആണ് ചൊവ്വ സഞ്ചരിക്കുന്നത്. ജൂലൈ ഒന്നിനാണ് ചൊവ്വ ചിങ്ങം രാശിയില്‍ പ്രവേശിച്ചത്.

ആഗസ്റ്റ് 18 വരെ ഈ രാശിയില്‍ ആണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് നിരവധി രാജയോഗങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നീചഭംഗരാജയോഗം, മത്സ്യയോഗം, വിഷ്ണുയോഗം എന്നിവയാണ് ചൊവ്വയുടെ സംക്രമണത്താല്‍ സൃഷ്ടിക്കപ്പെടുന്നത്. നിലവില്‍ നീചഭംഗരാജയോഗം ചില രാശിക്കാര്‍ക്ക് അനുകൂലമായി ഭവിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാജയോഗം ഗുണം ചെയ്യുന്നത് എന്ന് നോക്കാം.
മേടം
ചിങ്ങം രാശിയിലെ ചൊവ്വയുടെ സഞ്ചാരം നിങ്ങളുടെ ബിസിനസിലും ജോലിയിലും നേട്ടങ്ങള്‍ കൊണ്ടുവരും. വരുമാനത്തില്‍ വലിയ വര്‍ധനവ് പ്രകടമാകും. അതിനാല്‍ തന്നെ നിങ്ങളുടെ ആസ്തിയില്‍ വലിയ മാറ്റം കാണാം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് വിരാമമാകും. ശത്രുക്കളുടെ കുത്സിതനീക്കത്തെ അതിജീവിക്കാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ സന്തോഷവും ഐക്യവും നിറയും.
മിഥുനം
ചിങ്ങം രാശിയിലെ ചൊവ്വയുടെ സഞ്ചാരം മിഥുനം രാശിക്കാര്‍ക്കും ശുഭകരമാണ്. സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും പ്രശംസയും പിടിച്ചുപറ്റും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കും. വ്യാപാരികള്‍ക്ക് ഈ കാലയളവ് വളരെ പ്രയോജനപ്രദമായിരിക്കും.
ചിങ്ങം
ചൊവ്വയുടെ ചിങ്ങം രാശിയിലെ സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് ഗുണപരമാണ്. പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള അവസരങ്ങള്‍ വന്നുചേരും. എന്ത് കാര്യം ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.
ധനു
ചിങ്ങം രാശിയിലെ ചൊവ്വയുടെ സഞ്ചാരം ധനു രാശിക്കാര്‍ക്ക് അനുകൂലമാണ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. പിതൃസ്വത്ത് കൈയിലെത്തും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിപങ്കാളിയെ കണ്ടെത്താനാകും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും നിലനില്‍ക്കും.
മീനം
ചിങ്ങം രാശിയിലെ ചൊവ്വയുടെ സഞ്ചാരം മീനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ അനുകൂല വിജയം കരസ്ഥമാക്കാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. മുടങ്ങി കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. സന്താനലബ്ധി കൈവരും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications