Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് ചെയ്താലും ഭാഗ്യം, ശമ്പളം കൂടുമെന്നുറപ്പ്.. ഒരുമാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട; ഈ രാശിക്കാരാണോ?

ഒമ്പത് ഗ്രഹങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. അത് എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ മാറ്റങ്ങളായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം വളരെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഒരാളുടെ ജാതകത്തില്‍ ശരിയായ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വഭാഗ്യങ്ങളും സമ്മാനിക്കും. ജൂലൈ 1 ന് ചൊവ്വ ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 1.52 ന് ആണ് ചൊവ്വയുടെ സംക്രമണം നടന്നിരിക്കുന്നത്. ഓഗസ്റ്റ് 17 വരെ ചിങ്ങം രാശിയിലായിരിക്കും ചൊവ്വയുടെ സഞ്ചാരം.

astro

ഇത് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യവും അനുകൂലഫലങ്ങളും സമ്മാനിക്കും. ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നായിരിക്കും ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ സംക്രമണം ഗുണപരമാകുന്നത് എന്ന് നോക്കാം.

മിഥുനം

ചിങ്ങം രാശിയിലെ ചൊവ്വ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മിഥുനം രാശിക്കാരുടെ അധിപന്‍ ബുധന്‍ ആണ്. എന്നാല്‍ ഈ സംക്രമണത്തിന്റെ സമയത്ത്, മിഥുനം രാശിയുടെ പതിനൊന്ന്, ആറ് ഭാവങ്ങളുടെ അധിപനായി ചൊവ്വ മാറും. മിഥുനത്തിന്റെ മൂന്നാം ഭാവത്തിലായിരിക്കും ചൊവ്വയുടെ സഞ്ചാരം. ചൊവ്വയുടെ ഈ സ്ഥാനമാറ്റം മിഥുനം രാശിക്കാര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും.

വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ നേട്ടം കൊയ്യാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഏറെ നാളായി മുടങ്ങി കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കരിയറില്‍ വലിയ ഉയരങ്ങളിലെത്തും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ധനു

ചിങ്ങം രാശിയിലെ ചൊവ്വ സംക്രമണം ധനു രാശിക്കാര്‍ക്കും നേട്ടമാണ്. ധനു രാശിക്കാരുടെ അഞ്ചാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളുടെ അധിപനായി ചൊവ്വ മാറും. ധനു രാശിയുടെ ഒമ്പതാം ഭാവത്തില്‍ ആണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് ഈ രാശിക്കാരുടെ ഭാഗ്യം വര്‍ധിപ്പിക്കും. എന്ത് കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ കൂടി ഈ രാശിക്കാര്‍ക്ക് ലഭിക്കും.

ഇക്കാലയളവില്‍ ഒരു തീര്‍ത്ഥയാത്ര പോകാന്‍ സാധ്യത കാണുന്നു. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് വഴി മാറും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വിദേശത്തേക്ക് പഠനത്തിനായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ തുറന്ന് കിട്ടും. വ്യാപാരികള്‍ക്കും അനുകൂല സമയം.

മീനം

ചിങ്ങം രാശിയിലെ ചൊവ്വ സംക്രമണം മീനം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. മീനം രാശിക്കാരുടെ രണ്ടാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനായി ചൊവ്വ മാറും. ഈ രാശിയില്‍ ആറാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് ഇവരുടെ കരിയറിന് അനുകൂലമാണ്. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ശമ്പള പാക്കേജില്‍ ജോലി ലഭിക്കും.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര വേണ്ടി വന്നേക്കാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എല്ലാ കാര്യത്തിനും പിന്തുണ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+