വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും, വിവാഹത്തിന് ഇനി കാത്തിരിക്കേണ്ട; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും.
ഗ്രഹങ്ങള്‍ അവരുടെ സ്വന്തം രാശിയിലും ഉന്നതമായ രാശിയിലും സംക്രമിക്കുമ്പോള്‍ രാജയോഗവും ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു എന്നാണ് ജ്യോതിഷത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ പത്താം മാസത്തിലേക്ക് കടക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടിയെ ഉള്ളൂ. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ചൊവ്വ ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അനുകൂല ഫലം ലഭിക്കും എന്നാണ് വിശ്വാസം.

ചൊവ്വയെ ഊര്‍ജ്ജത്തിന്റെ പ്രതീകമായാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. നിലവില്‍ കന്നി രാശിയില്‍ ആണ് ചൊവ്വ വിരാജിക്കുന്നത്. ഒക്ടോബര്‍ 3ന് ചൊവ്വ തുലാം രാശിയില്‍ സംക്രമിക്കാന്‍ പോകുകയാണ്. അന്നേ ദിവസം വൈകീട്ട് 05.58 ന് ആണ് ചൊവ്വ തുലാം രാശിയില്‍ പ്രവേശിക്കുക. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ ചൊവ്വയ്ക്ക് 43 ദിവസം വേണം.
ചൊവ്വയുടെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ ആണ് ലഭിക്കാന്‍ പോകുന്നത്. ജീവിതത്തിലെ കഷ്ടകാലങ്ങള്‍ നീങ്ങി നല്ല കാലത്തിലേക്ക് കടക്കാന്‍ പോകുകയാണ് ഈ രാശിക്കാര്‍. ചൊവ്വയുടെ സംക്രമണം ഗുണപരമാകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
മകരം
കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ മകരം രാശിക്കാരുടെ വരുമാനത്തില്‍ വലിയ വര്‍ധനവ് കാണാനാകും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. ഇത് ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയം.
ധനു
കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ധനു രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും കൃഷിക്കാര്‍ക്കും വലിയ ലാഭം കൊയ്യാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications