സൗഭാഗ്യം ധനനേട്ടം സമ്മാനിക്കും, രാജാവിനെ പോലെ ജീവിക്കാം; സമ്പത്തും സമൃദ്ധിയും ഈ രാശിക്കാര്‍ക്കൊപ്പം
മാര്‍ച്ച് മാസത്തില്‍ ഗ്രഹസംക്രമണങ്ങള്‍ക്ക് ധാരാളം നടക്കുന്നുണ്ട്. ജ്യോതിഷത്തില്‍ ഗ്രഹസംക്രമണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരാളുടെ ജീവിതം എങ്ങോട്ട് വേണമെങ്കിലും മാറാവുന്ന കാലയളവാണ് ഇത്. ഭാഗ്യമോ നിര്‍ഭാഗ്യമോ രാശിമാറ്റങ്ങളിലൂടെ സംഭവിക്കുക. ഗ്രഹങ്ങളുടെ കമാന്‍ഡര്‍മാരുടെ സംക്രമണമാണ് നടക്കാന്‍ േപാകുന്നത് ശനിയുടെ രണ്ടാം രാശിയിലേക്ക് ചൊവ്വ സംക്രമിക്കാന്‍ പോവുകയാണ്.
മാര്‍ച്ച് പതിനഞ്ചിന് അത് നടക്കും. നിരവധി മാറ്റങ്ങള്‍ ഇതിന് ശേഷം സംഭവിക്കും. ഒരു വ്യക്തിയുടെ ജീവിതത്തില്‍ യുവത്വവും ഊര്‍ജവുമെല്ലം നിറയ്ക്കാന്‍ ചൊവ്വയ്ക്ക് സാധിക്കും. ചൊവ്വ ഊര്‍ജത്തിന്റെ പ്രതീകമാണ്. അതേസമയം ഈ സംക്രമണത്തോടെ വലിയ നേട്ടങ്ങള്‍ ചില രാശിക്കാരുടെ ജീവിതത്തിലുണ്ടാവും. അതാരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് ഏറ്റവും നല്ല കാലമാണ് വരാന്‍ പോകുന്നത്. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ച് സൗഭാഗ്യങ്ങള്‍ വന്നെത്തും. കഠിനാധ്വാനത്തിന്റെ ഫലം ഈ രാശിക്കാര്‍ക്ക് ലഭിക്കും. എല്ലാ ജോലികളിലും തടസ്സങ്ങളുണ്ടാവില്ല. വലിയ വിജയങ്ങളുണ്ടാവും. കുടുംബത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ഒരാളില്‍ നിന്ന് ലഭിക്കും.
ഇടവം: ഈ രാശിക്കാര്‍ക്കും ശുഭകരമായ കാലയളവായിരിക്കും ഇത്. പക്ഷേ സെന്‍സിറ്റീവായ ഈ രാശിക്കാര്‍ ചെറിയ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത്. അതിനെ ലഘുവായി തന്നെ കാണുന്നത്. അമിതമായ ഗൗരവം കാണിച്ചാല്‍ അത് ബന്ധങ്ങളെ പോലും ബാധിക്കും.
ഏറ്റെടുക്കുന്ന ജോലികളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. പെരുമാറ്റത്തില്‍ അടക്കം ശാന്തത ഉണ്ടെങ്കില്‍ ഇവര്‍ വലിയ നേട്ടങ്ങളുണ്ടാവും. കൈവിട്ടാല്‍ പ്രശ്‌നങ്ങള്‍ ധാരാളമായി കടന്നുവരാം.
മിഥുനം: ഈ രാശിക്കാരെ ഭാഗ്യം കാത്തിരിപ്പുണ്ട്. കഠിനാധ്വാനം ചെയ്താല്‍ ആ ഭാഗ്യം യുവാക്കളെ തേടിയെത്തും. വലിയ നേട്ടങ്ങള്‍ ഇതിലൂടെ സ്വന്തമാക്കാനാവും. ജീവിതം തന്നെ അടിമുടി മാറും.
ശനി ദേവന്റെ പിന്തുണയോടെ എന്ത് കാര്യം വേണമെങ്കിലും നേടാന്‍ സാധിക്കും. ജീവിതത്തെ സമ്പത്തും ഐശ്യര്യവും കൊണ്ട് നിറയ്ക്കുന്ന കാലയളവായിരിക്കും ഇത്.
കര്‍ക്കടകം: ഈ രാശിക്കാര്‍ അനാവശ്യമായ ആശങ്കകള്‍ വെച്ച് പുലര്‍ത്താതിരിക്കുക. അതേസമയം ഇവരെ തേടി വിജയങ്ങള്‍ എത്താന്‍ കുറച്ച് സമയം പിടിക്കും. ജോലിയായാലും പഠനമായാലും അതിലെ മുന്നേറ്റത്തിന് കാത്തിരിക്കേണ്ടി വരും.
അമ്മയ്ക്ക് അടക്കം സഹായം ആവശ്യമായി വന്നാല്‍ ഒന്നും നോക്കാതെ സഹായിക്കാന്‍ സാധിക്കണം. കര്‍ക്കിടകക്കാര്‍ ഈ കാലയളവില്‍ ഏറ്റവും ക്ഷമ പാലിക്കണം. നല്ല കാര്യങ്ങള്‍ പലതും പതിയെ മാത്രമേ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തൂ.
ചിങ്ങം: ഈ രാശിക്കാര്‍ മത്സരബുദ്ധി പ്രകടമാക്കും. മറ്റുള്ളവരെ മറികടക്കാനുള്ള വ്യഗ്രത എപ്പോഴമുണ്ടാവും. അതുകൊണ്ട് ആഗ്രഹിച്ച കാര്യങ്ങള്‍ പലതും നടക്കാതെ വരും. ലക്ഷ്യത്തില്‍ നിന്ന് നിങ്ങള്‍ വ്യതിചലിച്ചേക്കാം. എന്നാല്‍ കൃത്യമായ ശ്രദ്ധയുണ്ടെങ്കില്‍ അത് നേട്ടമായും മാറാം. സ്വന്തം അറിവ് സഹോദരങ്ങള്‍ അടക്കമുള്ളവര്‍ക്ക് കൈമാറുന്നതും ഏറെ ഗുണം ചെയ്യും.
കന്നി: ഈ രാശിയിലെ യുവാക്കള്‍ ഒരു മത്സരത്തെയും ജീവിതത്തില്‍ ഭയക്കേണ്ടതില്ല. അതില്‍ എല്ലാം സ്വാഭാവികമായ വിജയം നിങ്ങള്‍ക്ക് നേടാനാവും. വലിയ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാവും.
പക്ഷേ ക്ഷമ പാലിച്ചാല്‍ നേട്ടങ്ങള്‍ ഓരോന്നായി തേടിയെത്തും. ആഗ്രഹിച്ച വിജയം നേടാന്‍ സമയം എടുക്കും. പക്ഷേ അത് തേടി വരിക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരുന്നാല്‍ ആ നേട്ടങ്ങള്‍ എല്ലാം സന്തോഷത്തോടെ അനുഭവിക്കാനാവും.












Click it and Unblock the Notifications