ഒരാഴ്ച കഴിഞ്ഞാല്‍ സമ്പത്ത് ഇരട്ടിയാകും, പുതിയ വീടും കാറും സ്വന്തമാക്കാം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം ദോഷം ഫലമായിരിക്കും സമ്മാനിക്കുന്നത്.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജ യോഗങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഈ സമയത്ത് രാജ യോഗങ്ങള്‍ രൂപപ്പെട്ടെന്ന് വരില്ല. എങ്കിലും രാജ യോഗത്തിന് സമാനമായ നേട്ടങ്ങള്‍ ഈ അവസരങ്ങളില്‍ ചില രാശിക്കാര്‍ക്ക് വന്നെത്തും. മാര്‍ച്ച് 15 ന് ശനിയുടെ രണ്ടാം രാശിയിലേക്ക് ചൊവ്വ സംക്രമിക്കാന്‍ പോകുകയാണ്. ഈ സമയം ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങളും ഈ രാശിയില്‍ ഉണ്ടാകും.

ഇത് പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗ്രഹസംക്രമണം ഗുണപരമാകുക എന്നും എങ്ങനെയാണ് അത് പ്രതിഫലിക്കുക എന്നും നമുക്ക് നോക്കാം.
മേടം
ശനിയുടെ രണ്ടാം രാശിയിലേക്ക് ചൊവ്വ, ശുക്രന്‍, ശനി എന്നിവര്‍ സംക്രമിക്കുന്നത് മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. യുവാക്കള്‍ക്ക് ഈ സമയം ഏറെ ഗുണകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. ബിലിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വേഗതയുണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും എന്ത് കാര്യത്തിനും പിന്തുണ ലഭിക്കും.
ഇടവം
ശനിയുടെ രണ്ടാം രാശിയിലേക്ക് ചൊവ്വ, ശുക്രന്‍, ശനി എന്നിവര്‍ സംക്രമിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ സാധിക്കും. വ്യാപാരം, കൃഷി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ വിജയം കൊയ്യാന്‍ സാധിക്കും. കച്ചവടക്കാര്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാം.
മിഥുനം
ശനിയുടെ രണ്ടാം രാശിയിലേക്ക് ചൊവ്വ, ശുക്രന്‍, ശനി എന്നിവര്‍ സംക്രമിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ സമ്മാനം നേടാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
കര്‍ക്കിടകം
ശനിയുടെ രണ്ടാം രാശിയിലേക്ക് ചൊവ്വ, ശുക്രന്‍, ശനി എന്നിവര്‍ സംക്രമിക്കുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ ലാഭം കൊയ്യും. നിയമവ്യവഹാരങ്ങളില്‍ വിജയിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. കരിയറില്‍ വിജയിക്കാനാകും.
ചിങ്ങം
ശനിയുടെ രണ്ടാം രാശിയിലേക്ക് ചൊവ്വ, ശുക്രന്‍, ശനി എന്നിവര്‍ സംക്രമിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വരും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു.
കന്നി
ശനിയുടെ രണ്ടാം രാശിയിലേക്ക് ചൊവ്വ, ശുക്രന്‍, ശനി എന്നിവര്‍ സംക്രമിക്കുന്നത് കന്നി രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്താനാകും. ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏറെ നാളായി മുടങ്ങി കിടക്കുന്ന വീട് പണി വേഗത്തില്‍ പൂര്‍ത്തിയാക്കും.












Click it and Unblock the Notifications