ഈ 5 രാശിക്കാർക്ക് ഇനി കുബേരനെ പോലെ ജീവിക്കാം; 21 ദിവസം ജീവിതത്തിൽ വെച്ചടി കയറ്റം; കൈനിറയെ പണവും
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. കാരണം അവയുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ശുഭഫലങ്ങളും അശുഭഫലങ്ങളും ഉണ്ടാവാം. ചില ഗ്രഹങ്ങൾ രാശി മാറുമ്പോൾ ചില വ്യക്തികളുടെ ജീവിതം മാറിമറിയും, എത്ര കഷ്ടപ്പാടിലാണ് കഴിഞ്ഞിരുന്നത് എങ്കിലും രാജാവിനെ പോലെ ജീവിക്കാനുള്ള യോഗം വന്നുചേരും.
അതി പ്രബലനായ ഗ്രഹമാണ് ചൊവ്വ. ഒരാളുടെ ജീവിതത്തിൽ ചൊവ്വ അനുകൂലമായി നിന്നാൽ പിന്നീട് അങ്ങോട്ട് നേട്ടങ്ങളുടെ കാലമാണ്. അതുപോലെ തന്നെ ചൊവ്വ ഇടഞ്ഞാണ് നിൽക്കുന്നതെങ്കിൽ പിന്നെ നമ്മൾ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല, എല്ലാ കാര്യവും പാതിവഴിയിൽ നിൽക്കും. എന്നാൽ ചൊവ്വ അനുഗ്രിഹിച്ചാൽ മാനസികമായും സാമ്പത്തികമായുമൊക്കെ നമുക്ക് നല്ല സമയം ആയിരിക്കും.

ജൂലായ് ഒന്നിന് ചിങ്ങത്തിൽ ചൊവ്വ സംക്രമിച്ചിരിക്കുകയാണ്. ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്. ചില രാശിക്കാരുടെ ഭാഗ്യം ഈ സമയത്തിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഇനി വരുന്ന 21 ദിവസം ഈ രാശിക്കാരുടെ ജീവിതത്തിൽ പല നേട്ടങ്ങളും ഉണ്ടാവും.
ഓഗസ്റ്റ് 18 വരെ ആയിരിക്കും ചൊവ്വ ചിങ്ങത്തിൽ ഉണ്ടാവുക. അതുകഴിഞ്ഞാൽ കന്നി രാശിയിലാണ് ഉണ്ടാവുക. ഈ സമയത്ത് ചില രാശിക്കാർക്ക് നീച് ഭംഗ് രാജ യോഗമാണ് ഉണ്ടാവുക. ഇതോടൊപ്പം മത്സ്യ യോഗവും വിഷ്ണുയോഗവും ഉണ്ടാവും. ഏതൊക്കെ രാശിക്കാരാണ് ആ ഭാഗ്യ രാശികൾ എന്ന് നോക്കിയാലോ...
മേടം: ചിങ്ങം രാശിയിൽ ചൊവ്വ സംക്രമിക്കുമ്പോൾ ഏറ്റവും കൂടുതൽ ഭാഗ്യം ഉണ്ടാവാൻ പോകുന്ന രാശിയാണ് മേടം. ഈ രാശിക്കാരുടെ നല്ല സമയം ആരംഭിച്ചുകഴിഞ്ഞു. വരുമാനത്തിൽ ഉടൻ വർദ്ധനവ് ഉണ്ടാവും. നിലവിൽ ചെയ്യുന്ന ജോലി വിട്ട് ഉയർന്ന ശന്വശമുള്ള മറ്റൊരു ജോലി നിങ്ങൾക്ക് ലഭിച്ചേക്കാം. വളരെ പെട്ടെന്ന് ധനം സമ്പാദിക്കാൻ സാധിക്കും. വളരെ ധൈര്യം തോന്നുന്ന സമയമാണ്. നിങ്ങൾക്ക് എതിരെ ആർക്കും മോശപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല.
മിഥുനം: മിഥുനം രാശിക്കാരുടെ സാമ്പത്തികാവസ്ഥ വളരെ ഉറപ്പുള്ളതാവും. സാമ്പത്തികമായി പുരോഗതിയും ലാഭവും ഉണ്ടാവും. സമൂഹത്തിൽ അംഗീകാരം ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെട്ട. സ്വത്തിന്റെ കാര്യത്തിൽ നല്ലൊരു തീരുമാനം ഉണ്ടാവുകയും ചെയ്യും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. നിങ്ങൾക്ക് ബിസിനസ് ചെയ്യാൻ ആലോചന എന്തെങ്കിലും ഉണ്ടെങ്കിൽ വൈകിക്കേണ്ട ചൊവ്വയുടെ അനുഗ്രഹം ഉള്ള സമയത്ത് തന്നെ ചെയ്യുക.
ധനു: ഈ സമയത്ത് ധനു രാശിക്കാർക്ക് തൊഴിൽ മേഖലയിൽ വളരെ സല്ല സമയം ആയിരിക്കും. ഉടൻ തന്നെ ഒരു പ്രൊമോഷനുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി ഈ സമയത്ത് നല്ല പുരോഗതി ഉണ്ടാവും. അതേസമയം മതപരമായ കാര്യങ്ങളിലും താല്പര്യം കൂടും. ബിസിനസ്സ് മേഖലയിൽ നിങ്ങൾ ശ്രദ്ധിച്ചാൽ ഇപ്പോൾ കിട്ടുന്നതിനെക്കാൾ നാലിരട്ടി ലാഭം സ്വന്തമാക്കാം.
മീനം: മീനം രാശിക്കാരുടെ മികച്ച സമയമാണിത്. ജോലിയിൽ പ്രൊമോഷൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കാൻ സാധ്യത ഉണ്ട്. ഓഗസ്റ്റ് 18 വരെ ഈ രാശിക്കാർക്കൊപ്പം ഭാഗ്യമുണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കും. പേരും പ്രശസ്തിയും ഉണ്ടാകും. പാതിവഴിയിൽ നിൽക്കുന്ന പ്രവൃത്തികൾ ഈ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും.
ചിങ്ങം: ഓഗസ്റ്റ് 18 വരെ ഈ രാശിക്കാരുടെ ഭാഗ്യ സമയമാണ്. ഒരു കാര്യത്തിനും ഒരു തടസ്സവും ഉണ്ടാകില്ല. വസ്തു, വാഹനങ്ങൾ എന്നിവ വാങ്ങാൻ സാധ്യത. എന്ത് പ്രവൃത്തി ചെയ്താലും വിജയം ഉണ്ടാകും.












Click it and Unblock the Notifications